കെപിസിസി പ്രസിഡന്റ് കെ.സുധാകരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു പ്രതി മോന്‍സന്‍ മാവുങ്കല്‍. മുഖ്യമന്ത്രിയുടെ പിഎസിനു വരെ നേരിട്ടു ബന്ധമുള്ള കേസാണിത്. ശരിയായി അന്വേഷിച്ചാല്‍ ഡിജിപി വരെ അകത്താകും. എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയെന്നും മോന്‍സന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ വരുന്നതിനിടെയായിരുന്നു മോന്‍സന്റെ പ്രതികരണം.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ െ്രെകംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയിരുന്നു. മോന്‍സന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി.അഹമ്മദ്, സലീം എടത്തില്‍, എം.ടി.ഷമീര്‍, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണു െ്രെകംബ്രാഞ്ചിന്റെ നിലപാട്.
ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസറ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോക്‌സോ കേസില്‍ െ്രെകംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.