kerala
തിരുവനന്തപുരം കൂട്ടക്കൊല; അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും

തിരുവനന്തപുരം കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. ഈ സാഹചര്യത്തില്‍ പ്രതിയെ വൈകിട്ടോടെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തില്‍ കിളിമാനൂര്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും
പെണ് സുഹൃത്തിന്റെയും അനുജന്റെയും കൊലപാതകത്തില്‍ അവസാനമാകും വെഞ്ഞാറമൂട് പോലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങുക. തുടര്‍ന്നായിരിക്കും തെളിവെടുപ്പ് പൂര്‍ത്തിയാക്കുക. ഇന്നലെ പിതൃമാതാവ് സല്‍മാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ കൊലപാതകങ്ങള്‍ നടത്തിയത് എങ്ങനെയെന്ന് അഫാന് പൊലീസിനോട് വിവരിച്ചിരുന്നു. നിര്‍വികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാന് കാര്യങ്ങള്‍ വിവരിച്ചുകൊടുത്തത്.
ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന് അഫ്സാന്, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന് കൊലപ്പെടുത്തിയത്.
kerala
കോഴിക്കോട് വെള്ളയില്‍ പുലിമുട്ടില്‍ ഇടിച്ച് വള്ളം മറിഞ്ഞു; ഒരു മരണം
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട് വെള്ളയില്‍ പുലിമുട്ടില്‍ ഇടിച്ച് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് വെള്ളയില്‍ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഹംസക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിമുട്ടില്‍ ഇടിച്ചാണ് ഫൈബര്‍ വള്ളം മറിഞ്ഞതെന്നാണ് വിവരം.
kerala
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍
കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു.

മലപ്പുറത്ത് ഇന്നലെ റോഡ് തകര്‍ന്ന് വീണതിന് പിന്നാലെ ഇന്ന് വീണ്ടും ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി. മലപ്പുറം തലപ്പാറയില്‍ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ച ദേശീയപാത ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ കൂരിയാട് റോഡ് തകര്‍ന്നുവീണിരുന്നു. ഈ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍ ഇന്നലെ മുതല്‍ ശക്തമായ മഴയുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം കൂരിയാട് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്. മേഖലയില്‍ കനത്ത മഴയാണ് ഇന്നലെ മുതല്‍. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ സര്‍വിസ് റോഡ് വഴിയായിരുന്നു വാഹനങ്ങള്‍ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ്.
kerala
ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.
ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
crime3 days ago
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍
-
kerala3 days ago
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
-
india3 days ago
ചോദ്യങ്ങൾ ഉയരും; ഇത് പാകിസ്താനല്ല
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala3 days ago
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും
-
kerala3 days ago
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച