crime
‘പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലും’; കൊലവിളിയുമായി ബിജെപി എംഎല്‍എ
പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് അഹമ്മദ്‌നഗറില്‍ നടന്ന സകാല്‍ ഹിന്ദു സമാജ് റാലിയുടെ വേദിയിലായിരുന്നു റാണെയുടെ വിവാദ പരാമര്‍ശം.

മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി തുടര്‍ന്ന് ബി.ജെ.പി. ഇപ്പോഴിതാ മുസ്ലിംകള്‍ക്കെതിരെ കൊലവിളിയുമായി ബിജെപി എംഎല്‍എ രംഗത്ത്. മഹാരാഷ്ട്രയിലെ വിവാദ ബിജെപി എംഎല്‍എ നിതേഷ് റാണയാണ് പ്രകോപന പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്. പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലുമെന്നാണ് നിതേഷ് റാണയുടെ ഭീഷണി. പ്രവാചകനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ രാമഗിരി മഹാരാജിനെ പിന്തുണച്ച് അഹമ്മദ്‌നഗറില്‍ നടന്ന സകാല്‍ ഹിന്ദു സമാജ് റാലിയുടെ വേദിയിലായിരുന്നു റാണെയുടെ വിവാദ പരാമര്‍ശം.
‘ഞങ്ങളുടെ മഹാരാജിനെതിരെ രംഗത്തുവന്നാല്‍ നിങ്ങളുടെ പള്ളികളില്‍ കയറി മുസ്ലിംകളെ കൊല്ലും’- റാണെ ഭീഷണിപ്പെടുത്തി. അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രീരാംപൂരിലെയും തോപ്ഖാനയിലെയും നടന്ന പരിപാടികളിലാണ് ഇയാള്‍ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്വേഷ പരാമര്‍ശങ്ങള്‍ ഇവര്‍ കൈയടികളോടെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അഹ്മദ്‌നഗര്‍ പൊലീസ് പറഞ്ഞു. നേരത്തെയും വിവിധ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനാണ് നിതേഷ് റാണെ.
ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തില്‍ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രീരാംപൂര്‍ സദ്ഗുരു ഗംഗാഗിരി മഹാരാജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
തുടര്‍ന്ന് നൂറുകണക്കിന് പേര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ഛത്രപതി സംഭാജിനഗര്‍, അഹമ്മദ്നഗര്‍, നാസിക് ജില്ലകളില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും പൊലീസ് വ്യക്തമാക്കി.
വിദ്വേഷ- പ്രവാചക അധിക്ഷേപ പ്രസംഗത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് വിവിധയിടങ്ങളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുംബൈയിലെ ബാന്ദ്ര, നിര്‍മല്‍ നഗര്‍, മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും താനെ ജില്ലയിലെ മുംബ്ര പൊലീസ് സ്റ്റേഷനിലുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും സാമൂഹിക സമാധാനം തകര്‍ത്തതിനുമായിരുന്നു കേസുകള്‍.
ഇതിനു പിന്നാലെയാണ്, ഇയാള്‍ക്ക് പിന്തുണയറിയിച്ച് ഹിന്ദുത്വസംഘടനകള്‍ പരിപാടികളുമായി രംഗത്തെത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടാല്‍ ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റ മുസ്ലിംകളെ വേട്ടയാടി കൊല്ലുമെന്ന് നേരത്തെ റാണെ ഭീഷണിപ്പെടുത്തിയിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു ഇയാളുടെ ഭീഷണി. ഇത് വിവാദമായതോടെ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും