Connect with us

kerala

‘ ഇതാ മറ്റൊരു കേരള സ്റ്റോറി’ പള്ളികമ്മറ്റി നടത്തികൊടുത്ത ഹിന്ദു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് എ .ആർ .റഹ്മാൻ

ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ടാഗിൽ കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്‍റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്‍മാന്‍ പങ്കുവച്ചിരിക്കുന്നത്

Published

on

കേരളത്തെ അപമാനിക്കുന്ന വർഗീയ അജണ്ടയുമായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഹിന്ദി ചലച്ചിത്രം കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ കേരളത്തിന്റെ യഥാർത്ഥ മതേതര മനസ്സ് തുറന്നു കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലോക പ്രശസ്ത സംഗീത സംവിധായകൻഎ .ആർ.റഹ്‌മാൻ. ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ടാഗിൽ കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്‍റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്‍മാന്‍ പങ്കുവച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്‍, മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയുടെ തലവാചകമായി റഹ്മാൻ കുറിച്ചു.

https://twitter.com/arrahman/status/1653951727987482626?cxt=HHwWhICz5ayVgvQtAAAA

2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരമുള്ള ഈ വിവാഹം നടന്നത് . പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകളായ അഞ്ജുവിന്‍റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. അഞ്ജുവിന്‍റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെഎല്ലാ ചെലവുകളും പള്ളിക്കമ്മറ്റിയാണ് ചെയ്തത്.പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റി അഞ്ജുവിനായി ഒരുക്കി നൽകി ഇതുകൂടാതെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഇതല്ലേ യഥാർത്ഥ കേരള സ്റ്റോറി ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

എറണാകുളത്ത്‌ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും

Published

on

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Continue Reading

Trending