Connect with us

kerala

സിദ്ധാര്‍ഥന്റെ മരണം; സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണം

കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി

Published

on

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനിടെ കൊല്ലപ്പെട്ട വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തെ കുറിച്ചുള്ള സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി. മാര്‍ച്ച് 31നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സമയം നീട്ടി നല്‍കണമെന്ന സര്‍വകലാശാലയുടെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. മെയ് 19 വരെ സമയം അനുവദിക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ ആവശ്യം. കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു

Published

on

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 424583 കുട്ടികള്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 61449 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 99.5 ശതമാനം ആണ് വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം (99.84). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചത് (4115 കുട്ടികള്‍). കഴിഞ്ഞ വര്‍ഷം 99.69 ആയിരുന്നു വിജയശതമാനം.

വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പില്‍ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.

1. https://pareekshabhavan.kerala.gov.in/

2. https://kbpe.kerala.gov.in

3. https://results.digilocker.kerala.gov.in

4. https://sslcexam.kerala.gov.in

5. https://prd.kerala.gov.in

6. https://results.kerala.gov.in

7. https://examresults.kerala.gov.in

8. https://results.kite.kerala.gov.ഇൻ

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

kerala

പൊലീസ് തലപ്പത്ത് മാറ്റം; എം.ആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണര്‍

വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു.

Published

on

പൊലീസ് തലപ്പത്ത് അഴിച്ചുപണി. എക്‌സൈസ് കമ്മീഷണര്‍ ആയി എം.ആര്‍ അജിത് കുമാറിനെ നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായി മനോജ് എബ്രഹാമിനെയും നിയമിച്ചു. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചു.

Continue Reading

kerala

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍; റൂട്ട്മാപ്പ് പുറത്ത് വിട്ടു

45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയില്‍. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രോഗിക്ക് മോണോക്‌ളോണല്‍ ആന്റി ബോഡി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

49 പേരുള്ള സമ്പര്‍ക്കപ്പട്ടികയില്‍ 45 പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ളവരാണ്. 12 പേര്‍ കുടുംബാംഗങ്ങളാണ്. ആറുപേര്‍ക്ക് രോഗലക്ഷണമുള്ളത്. ഇതില്‍ അഞ്ചുപേര്‍ മഞ്ചേരി മെഡി.കോളജില്‍ ചികിത്സയിലാണ്.ഒരാള്‍ എറണാകുളത്ത് ഐസൊലേഷനില്‍ കഴിയുകയാണ്.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ എടുത്തതായും മന്ത്രി പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനത്തിനായി ഇതിനോടകം 25 കമ്മിറ്റികള്‍ രൂപീകരിച്ചു. രോഗിയുടെ റൂട്ട്മാപ്പും പുറത്ത് വിട്ടു. സമീപ ജില്ലകളിലും പരിശോധന നടത്താന്‍ തീരുമാനം. ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഈ വര്‍ഷം ആദ്യമായിട്ടാണ് കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത്.

Continue Reading

Trending