Connect with us

kerala

നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർവകലാശാല നടപടി പിൻവലിക്കണം :എം.എസ്.എഫ്

സെമസ്റ്റർ അവധിക്കായി നാട്ടിൽപ്പോയി തിരിച്ചെത്തിയ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി

Published

on

ന്യൂ ഡൽഹി :ക്യാമ്പസിൽ പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർത്ഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എം. എസ്. എഫ്. അഡ്മിഷൻ നടപടികൾക്കായി അമർഖണ്ഡക്കിലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തിയ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി നടപടിയിൽ പെട്ടെന്നുള്ള നടപടിയിൽ ബുദ്ധിമുട്ട് നേരിട്ടത്.അഡ്മിഷൻ കൗൺസിലിംഗിൽ പങ്കെടുക്കാത്ത പക്ഷം വിദ്യാർത്ഥികളുടെ അവസരം നഷ്ടമാകും.

സെമസ്റ്റർ അവധിക്കായി നാട്ടിൽപ്പോയി തിരിച്ചെത്തിയ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി. ഇതിന് മുമ്പും ക്യാമ്പസിൽ മലയാളി വിദ്യാർത്ഥികളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും അതിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും എം. എസ്. എഫ് പ്രസ്താവനയിറക്കുന്നു.വിഷയത്തിൽ കേരള സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എം. എസ്. എഫ് ആവശ്യപ്പെടുന്നു..വാർത്ത സമ്മേളനത്തിൽ എം. എസ്. എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹ്മദ് സാജു, ഡൽഹി സ്റ്റേറ്റ് ട്രഷറർ പി. അസ്ഹറുദ്ധീൻ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇഡി റെയ്ഡ്: ഗോകുലം ഗ്രൂപ്പിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി പിടികൂടി

ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും

Published

on

കൊച്ചി: ഗോകുലം ഗ്രൂപ്പിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ ഇഡി പിടികൂടി. ഇന്നലെ നടന്ന റെയ്ഡിലാണ് പണം പിടികൂടിയത്. പണത്തിന്‍റെ സ്രോതസ്സ് കാണിക്കാൻ ഇഡി ആവശ്യപ്പെട്ടു . ഫെമ ചട്ടലംഘനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് ഇഡി വിലയിരുത്തൽ.

ഇന്നലെ രാത്രി ഏറെ വൈകിയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലെ പരിശോധനാ ഇഡി അവസാനിപ്പിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ രാത്രി ഏറെ വൈകിയും തുടർന്ന ചോദ്യംചെയ്യലിന് ശേഷമാണ് ഇഡി പരിശോധന അവസാനിപ്പിച്ചത്. വിദേശനാണയ വിനിമയച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നതായിരുന്നു പ്രധാന പരിശോധന. ചില രേഖകൾ ഇതു സംബന്ധിച്ച് ഇഡി ശേഖരിച്ചിട്ടുണ്ട്. ഈ രേഖകളിലെ വസ്തുതകൾ കൂടി പരിശോധിച്ച്, ആവശ്യമെങ്കിൽ വീണ്ടും ഗോകുലം ഗോപാലനിൽ നിന്ന് വിവരങ്ങൾ തേടാനാണ് ഇഡിയുടെ തീരുമാനം.

2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടരന്വേഷണമെന്നാണ് ഇഡി വിശദീകരിക്കുന്നത്. എന്നാൽ സമീപകാലത്ത് എത്തിയ ചില നിക്ഷേപങ്ങൾ സംബന്ധിച്ചും ഇത് എമ്പുരാൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചുമാണ് ഇഡി അന്വേഷണമെന്നാണ് വിവരം.

Continue Reading

crime

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോ​ഗം; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു

Published

on

തളിപ്പറമ്പ്: സുഹൃത്തിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽനിന്നും പോയ യുവതികളെയും സുഹൃത്തുക്കളെയും എം.ഡി.എം.എയുമായി ലോഡ്ജിൽനിന്ന് പിടികൂടി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷീൽ (37), ഇരിക്കൂർ സ്വദേശിനീ റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഉപയോഗിക്കാനുള്ള ടെസ്‌റ്റ്ട്യൂബുകളും സിഗർ ലാമ്പുകളും ഇവരുടെ പക്കലുണ്ടായിരുന്നു.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

കഴിഞ്ഞ ദിവസം കി​ളി​കൊ​ല്ലൂ​ർ കു​റ്റി​ച്ചി​റ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ട്ടിൽ തമ്പടിച്ച് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ആ​റ് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടികൂടിയിരുന്നു. അ​യ​ത്തി​ൽ ഗാ​ന്ധി ന​ഗ​റി​ൽ ച​രു​വി​ൽ ബാ​ബു ഭ​വ​നി​ൽ അ​ശ്വി​ൻ (21), അ​യ​ത്തി​ൽ ന​ട​യി​ൽ പ​ടി​ഞ്ഞാ​റ്റ്തി​ൽ വി​ഷ്ണു ഭ​വ​ന​ത്തി​ൽ കൊ​ച്ച​ൻ എ​ന്ന അ​ഖി​ൽ (23), പ​റ​ക്കു​ളം വ​യ​ലി​ൽ വീ​ട്ടി​ൽ അ​ൽ അ​മീ​ൻ (28), കു​റ്റി​ച്ചി​റ വ​യ​ലി​ല് പു​ത്ത​ൻ വീ​ട്ടി​ൽ അ​നീ​സ് മ​ൻ​സി​ലി​ൽ അ​നീ​സ് (23), മു​ഖ​ത്ത​ല കി​ഴ​വൂ​ർ ബ്രോ​ണ വി​ലാ​സ​ത്തി​ൽ അ​ജീ​ഷ് (23), ഇ​ര​വി​പു​രം വ​ലി​യ​മാ​ടം ക​ള​രി​ത്തേ​ക്ക​ത്തി​ൽ വീ​ട്ടി​ൽ​ശ്രീ​രാ​ഗ് (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളാ​ണി​വ​ർ.

Continue Reading

india

‘വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരില്ല’: വിഡി സതീശന്‍

Published

on

കോഴിക്കോട്: വഖഫ് ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ല് വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഖഫ് ബില്ല് പാസാക്കിയതുകൊണ്ട മുനമ്പത്തെ വിഷയം തീരില്ലെന്നും കേരളത്തിലെ ക്രൈസ്തവരെ പ്രീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആട്ടിന്‍ തോലിട്ട ചെന്നായകളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയുമെന്നും വിഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

വഖഫ് ബില്ലിനെ ചിലര്‍ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന് മുനമ്പവുമായി യാതൊരു ബന്ധവും ഇല്ല- സതീശന്‍ പറഞ്ഞു. മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ വഖഫ് ബോര്‍ഡിനും പത്തുമിനിറ്റുകൊണ്ട് തീര്‍ക്കാവുന്ന വിഷയമേ ഉളളൂ. കേരളത്തിലെ മുഴുവന്‍ മുസ്ലീം സംഘടനകളും ക്രൈസ്തവ സംഘടനകളും അവിടെയുള്ളവരെ അവിടെ നിന്ന് ഇറക്കിവിടരുതെന്നാണ് അഭ്യര്‍ഥിച്ചത്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടയിലും ഒരു മതസംഘടനകളുടെ ഇടയിലും ഇല്ല. അതിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാനുള്ള ശ്രമം നടത്തി. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തെ വിഷയം തീരുമോ?. ബിജെപി അത് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു.

‘ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പറയുന്നത് സര്‍ക്കാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക് ചര്‍ച്ച് ആണെന്നാണ്. 17.29 കോടി ഏക്കര്‍ ഭുമിയുടെ ഉടമകളാണെന്നും അത് അനധികൃതമായി ബ്രീട്ടിഷുകാരില്‍ നിന്ന് വാടകയ്ക്ക് എടുത്ത് കൈവശം വച്ചിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

ആര്‍എസ്എസിന്റെതല്ലാത്ത അഭിപ്രായം ഓര്‍ഗനൈസറില്‍ വരുമോ?. വഖഫ് ബില്‍ പാസാക്കിയ ദിവസമാണ് ആ ലേഖനം വന്നത്. ക്രൈസ്തവ ദേവലായങ്ങളില്‍ രത്‌നകീരിടവുമായി പോകുന്നതിന്റെയും ഈസ്റ്റര്‍ ദിവസം ക്രൈസ്തവ വീടുകളില്‍ കേക്കുമായി പോകുന്നതിന്റെയും രഹസ്യം മനസിലായല്ലോ?. തൃശൂരില്‍ ജില്ലയില്‍ നിന്നുള്ള വൈദികനാണ് ജബല്‍പൂരില്‍ ക്രൂരമായി മര്‍ദനത്തിന് ഇരയായത്. ക്രൈസ്തവരെ രാജ്യത്തുടനീളം ആക്രമിക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നിട്ട് കേരളത്തില്‍ വന്നിട്ട് നിങ്ങള്‍ക്ക് വേണ്ടിയാണ് വഖഫ് ബില്‍ എന്നുപറയുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയും’ – സതീശന്‍ പറഞ്ഞു.

Continue Reading

Trending