Film
സെന്തില്‍ കൃഷ്ണയുടെ പുതിയ ചിത്രം ‘അരികിന്റെ’ ട്രെയ്ലര് എത്തി

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. 1960കളിൽ തുടങ്ങി ഇന്നത്തെ കാലഘട്ടം വരെ ഒരു തൊഴിലാളിയുടെ ജീവതത്തിലൂടെ നടത്തുന്ന യാത്രയാണ് അരിക്. 1.45 മിനിറ്റ് ആണ് ട്രെയ്ലറിന്റെ ദൈര്‍ഘ്യം.
സെന്തിൽ കൃഷ്ണ, ഇർഷാദ് അലി എന്നിവർ അച്ഛനും മകനുമാകുന്ന ചിത്രത്തിൽ ധന്യ അനന്യ, റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൈന മൂവിസ് യുട്യൂബ് ചാനൽ വഴിയാണ് ട്രെയ്ലര് റിലീസ് ആയത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന സമയത്താണ് കോരൻ എന്ന തൊഴിലാളിയുടെ മകനായി ശങ്കരൻ ജനിക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലൂടെയാണ് അരിക് സഞ്ചരിക്കുന്നത്. ശങ്കരന്റെ മകൾ ശിഖയുടെ ജീവിത വിജയത്തിലൂടെയാണ് ഈ യാത്ര പൂർണ്ണമാകുന്നത്.
വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനൂപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ്- യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28 ന് അരിക് തിയറ്ററുകളിലേക്ക് എത്തും.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala23 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF23 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
-
india3 days ago
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
-
kerala3 days ago
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍