Connect with us

india

സുപ്രീംകോടതി വിധിയും മദ്രസകളുടെ ഭാവിയും

മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്‍കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും മുസ്‌ലിം സമുദായത്തെ കുന്തമുനയില്‍ നിര്‍ത്തിക്കൊണ്ടുമാണ് അവര്‍ രാജ്യം ഭരിച്ചത്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

മദ്രസകള്‍ അടച്ചുപൂട്ടണമെന്നും അവക്കുള്ള ധനസഹായം അവസാനിപ്പിക്കണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സ്‌റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി ജുഡീഷ്യറിയുടെ തിളക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കാനുംഗോ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച റിപ്പോര്‍ട്ടിലാണ് മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ മതനിരപേക്ഷ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ നിര്‍ദ്ദേശങ്ങള്‍ പാ ിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിനെതിരെ നിരവധി നിയമരൂപീകരണങ്ങളും നടപടികളും കൊണ്ടുവന്നിട്ടുണ്ട്. മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്‍കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും മുസ്‌ലിം സമുദായത്തെ കുന്തമുനയില്‍ നിര്‍ത്തിക്കൊണ്ടുമാണ് അവര്‍ രാജ്യം ഭരിച്ചത്. ഒടുവില്‍ അവരുടെ മതപഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്ക് നേരെയാണ് ഇപ്പോള്‍ തിരി ഞ്ഞിരിക്കുന്നത്. സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കാതെ വരുമ്പോള്‍ ജുഡീഷ്യറിയാണ് ഏവര്‍ക്കും അവലംബം. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സംഘ്‌സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഓരോ വിഷയത്തെയും ജുഡീഷ്യറി വഴിയാണ് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചത്. മദ്രസകള്‍ക്കെതിരെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ നീക്കത്തിനേറ്റ വലിയ പ്രഹരമാണ് സുപ്രീംകോടതിയുടെ പുതിയ വിധി. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനു മേല്‍ ഒരു പൊന്‍തൂവലായി ഈ വിധി പരില സിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മദ്രസകള്‍ക്ക് അനുകൂലമായിക്കൊണ്ട് സു പ്രീംകോടതി വിധിപറഞ്ഞ അതേ ദിവസം തന്നെ പരമോന്നത കോടതിയില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഗൗരവമേറിയ മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആമുഖ ത്തില്‍ നിന്ന് ‘സെക്കുലര്‍’ എന്ന പദം ഒഴിവാ ക്കണമെന്ന് ബിജെപി നേതാവ് സുബ്രമണ്യം സ്വാമി നല്‍കിയ പൊതുതാത്പര്യ ഹരജിയിന്മേലുള്ള ചര്‍ച്ചകളായിരുന്നു അത്. സെക്കുലര്‍ എന്ന പദം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നും അത് ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു കോടതിയുടെ ശക്തമായ നിരീക്ഷ ണം. ‘രാജ്യം സെക്കുലര്‍ ആവേണ്ട എന്നാണോ നിങ്ങളുടെ അഭിപ്രായം’ എന്ന ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ ചോദ്യത്തിന് മുമ്പില്‍ ഹരജിക്കാര്‍ക്ക് പകച്ചുനില്‍ക്കേണ്ടി വന്നു. സംഘ്പരിവാറും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സെക്കുലര്‍ ഇന്ത്യയാണ് തലയുയര്‍ത്തി നില്‍ക്കുന്നതെ ന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനം ഉളവാക്കുന്നതുമാണ്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും തമ്മിലുള്ള പോരാട്ടം’ എന്നായിരുന്നു തലക്കെട്ട്. വിശ്വാസ സംരക്ഷണം എന്ന പേരില്‍ മദ്രസകള്‍ കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അടി ച്ചമര്‍ത്തുന്നു എന്നാണ് ഈ തലക്കെട്ടിലൂടെ കമ്മീഷന്‍ പറയാന്‍ ശ്രമിച്ചത്.
ബാലാവകാശ കമ്മീഷന്റെ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് സുപ്രീംകോടതി നല്‍കി യിട്ടുള്ളത്. വിശ്വാസ സംരക്ഷണമോ എന്ന് പരിഹാസപൂര്‍വം ചോദിച്ച കമ്മീഷനെ ഭരണഘടനയുടെ 30ാം അനുച്ഛേദം ഓര്‍മിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നേരിട്ടത്. ‘എല്ലാ ന്യൂനപ ക്ഷങ്ങള്‍ക്കും, അവ മതമോ ഭാഷയോ അടിസ്ഥാനമായുള്ളവയായാലും അവരുടെ ഇഷ്ട പ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്’ എന്ന 30 ാം അനുച്ഛേദമായിരുന്നു കമ്മീഷനെതിരെ കോടതിയെ സമീപിച്ച ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് മദ്രസകള്‍ ചെയ്യുന്നത് എന്ന വാദത്തെയും കോടതി അംഗീകരിച്ചില്ല. കുറഞ്ഞ സമയം മാത്രം നടത്തുന്ന മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പോയി ഭൗതിക വിഷയങ്ങളില്‍ പഠനം നടത്തുന്നതും മുഴുസമയം നടത്തപ്പെടുന്ന മദ്രസകളില്‍ ഭൗതിക ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കപ്പെടുന്നതും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ‘ഈ സ്ഥാപനങ്ങള്‍ മതപ്ര ബോധനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സ്ഥാപനങ്ങളല്ല, അവിടെ മറ്റു വിഷയങ്ങളും പഠിപ്പിക്കാന്‍ സാധിക്കുന്നുണ്ട്’ എന്ന ചീഫ് ജ സ്റ്റിസിന്റെ പരാമര്‍ശം മദ്രസകള്‍ക്കുള്ള അംഗീകാരവും കമ്മീഷന്റെ മുഖത്തേറ്റ പ്രഹരവുമായിരുന്നു.

മദ്രസാ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാറാണ്. 2004 ല്‍ മുലായം സിംഗ് യാദവിന്റെ കാലത്ത് ആരംഭിച്ച യുപിയിലെ ബോര്‍ഡ് ഓഫ് മദ്രസാ ആക്റ്റ് 2004 ഭരണഘടനാപരമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് യോഗി സര്‍ക്കാര്‍ അതിനെ നിര്‍വീര്യമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ സം സ്ഥാനത്തെ 16000 മദ്രസകളില്‍ പഠിക്കുന്ന 17 ലക്ഷം വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്ന ഒട്ടും പ്രായോഗി കമല്ലാത്ത നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. യു.പി സര്‍ക്കാറിന്റെ നടപടി അലഹബാദ് ഹൈക്കോടതി ശരിവെ ക്കുകയും മദ്രസകള്‍ മതേതരത്വത്തിന് കട കവിരുദ്ധമാണ് എന്ന അമ്പരിപ്പിക്കുന്ന പ്ര സ്താവന നടത്തുകയും ചെയ്തു. ഇതിനെ തിരെ മദ്രസകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കികൊണ്ട് ഇങ്ങനെ പറഞ്ഞു: ‘കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡ് മതനിരപേക്ഷയെ ഒരിക്കലും ബാധിക്കുന്ന വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ പഠിക്കുന്ന 17 ലക്ഷം വിദ്യാര്‍ത്ഥികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല; അത് പ്രയോഗികവുമല്ല. മദ്രസകള്‍ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതു താല്‍പര്യ ഹരജിയുടെ ഉദ്ദേശമെങ്കില്‍, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കലല്ല പരിഹാരം.’ കഴിഞ്ഞ ഏപ്രില്‍ മാ സത്തിലാണ് സുപ്രീംകോടതി ഈ വിധി പറഞ്ഞത്.

സുപ്രീംകോടതിയെയും മറികടക്കുന്ന വിധ ത്തിലാണ് പിന്നീട് ബാലാവകാശ കമ്മീഷന്റെ നടപടിയുണ്ടായത്. കോടതി വിധി ഉണ്ടായിട്ടും ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാ റുകള്‍ക്ക് മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് മനസ്സിലാവുന്നില്ല. മദ്രസകള്‍ കുട്ടികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു എന്ന കമ്മീഷന്റെ ആരോപണം നേരത്തെ തന്നെ സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭൗതിക പഠനത്തിനുള്ള അവകാശങ്ങള്‍ മദ്രസ കള്‍ ഹനിക്കുന്നു എന്ന കമ്മീഷന്റെ വാദം വിദ്യാഭ്യാസ അവകാശ നിയമത്തെ അവലംബമാക്കിക്കൊ ണ്ടാണ് പറയുന്നത്. 2002 ഡിസംബര്‍ മാസത്തിലാണ് 86ാം ഭരണഘടനാ ഭേദഗതിയിലു ടെ വിദ്യാഭ്യാസം അവകാശമാണെന്ന് 21 അനുച്ഛേദത്തിലൂടെ ഭരണഘടനയില്‍ സ്ഥാനം പിടിക്കുന്നത്. അങ്ങനെ ആറു മുതല്‍ പതിനാലു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗ ജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കല്‍ രാഷ്ട്രത്തിന്റെ ബാധ്യതയായി. എന്നാല്‍ 2009 ല്‍ മാത്രമാണ് ഇതുസംബന്ധമായി വിദ്യാഭ്യാസ അവകാശ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചത്. ആക്റ്റ് നിലവില്‍ വന്നതോടെ വിവിധ മതങ്ങള്‍ നടത്തുന്ന മതപാഠശാലകള്‍ പ്രതിസന്ധിയിലായി. മദ്രസകള്‍ അടക്കമുള്ള മതാധ്യാപന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ ഉണ്ടാ കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടു. 2012 ആഗസ്റ്റില്‍ ആക്റ്റിന് ഭേദഗതി കൊണ്ടുവന്നു. ആക്റ്റിന്റെ ഒന്നാം വകുപ്പില്‍ അഞ്ചാമത്തെ ഇനമായി (1/5) ഇങ്ങനെ എഴുതിച്ചേര്‍ത്തു: ‘nothing contained in this act shall to apply to madrasas, vedic pathshalas and educational institutions primarily imparting religious instruction’ (ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്ന ഒന്നും മുസ്‌ലിം മദ്രസകള്‍ക്കും ഹിന്ദു വേദപാഠശാലകള്‍ക്കും പ്രാഥമിക മതപഠനം പകര്‍ന്നുനല്‍കുന്ന മറ്റു മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമല്ല). വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്നും മദ്രസകള്‍ അടക്കമുള്ള വിവിധ മതങ്ങളുടെ മതാധ്യാപന സ്ഥാപനങ്ങള്‍ക്ക് വിടുതല്‍ നല്‍കിയിട്ടുണ്ട്. ഈ നടപടികള്‍ നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തി പ്പെടുത്തുകയാണ് ചെയ്യുന്നത്.

കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന ബാലാവകാ ശ കമ്മീഷന്‍ ഈ ചരിത്രം കൂടി പരിശോ ധിക്കണം. വര്‍ഷങ്ങളോളം പഠനങ്ങള്‍ നട ത്തിയാണ് മുകളില്‍ സൂചിപ്പിച്ച ഭേദഗതി കൊണ്ടുവന്നത്. അതിന്റെ പ്രധാനകാരണങ്ങള്‍ ഇവയാണ്. 1) മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാനുസൃതമാണ്. 2) മദ്രസകള്‍ നിര്‍ത്തിവെച്ചാല്‍ അവിടെ പഠിക്കുന്ന കുട്ടികളെ പുനര്‍വിന്യസിക്കുക സാധ്യമല്ല. 3) ഭൗതിക പഠനങ്ങളോട് താല്പര്യമില്ലാത്ത കുട്ടികള്‍ക്ക് അവരുടെ പ്രാഥമിക വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 4) സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ മദ്രസാ സംവിധാനങ്ങള്‍ അനിവാര്യമാണ്. 5) മദ്രസകളില്‍ ഭൗതിക പഠന സാഹചര്യങ്ങള്‍ കൊണ്ടുവന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മീയ പഠനങ്ങള്‍ ക്കൊപ്പം ആധുനിക വിദ്യാഭ്യാസം നല്‍കുന്നതോടെ ഒരു സമൂഹത്തെ നവോത്ഥാന പാതയിലേക്ക് നയിക്കാന്‍ സാധിക്കും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ മദ്രസകള്‍ ആധുനികവത്കരിച്ച് പുരോഗനാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഏരിയ ഇന്റന്‍സീവ് ആന്‍ഡ് മദ്രസ മോര്‍ഡനൈസേഷന്‍ സ്‌കീം, നാഷണല്‍ മോണിറ്ററിംഗ് കമ്മിറ്റി ഫോര്‍ മൈനോറിറ്റീസ് എഡ്യൂക്കേഷന്‍, സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ , ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് തുടങ്ങിയ വിവിധ പദ്ധതികള്‍ അതിന്റെ ഭാഗമായിട്ടാണ് രൂപം കൊണ്ടത്. രാജ്യത്തിന്റെ സാംസ്‌കാരിക വികസനത്തിന് മദ്രസകള്‍ നല്‍കിയ പങ്ക് വളരെ വലുതാണ്. അവയുടെ ഭാവിയെ ഇല്ലാതാക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തിന് ഏല്പിക്കുന്ന പരിക്ക് വളരെ വലുതായിരിക്കും. അതേസമയം പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകൊണ്ടു തന്നെ പുതിയ തലമു കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അ തിനനുസൃതമായ നവീകരണം മദ്രസാ മേഖലകളില്‍ കൊണ്ടുവരാന്‍ മദ്രസകള്‍ക്കും സാധിക്കേണ്ടതുണ്ട്. രാജ്യത്തിന് ഉപകരിക്കുന്ന ഏറ്റവും നല്ല പൗരന്മാരെ വാര്‍ത്തെടുത്തുകൊണ്ട് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാനും അവര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.

india

നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെ പൊട്ടിത്തെറി; ഒരു മരണം, ആറ് പേര്‍ക്ക് പരിക്ക്

ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്

Published

on

ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി ​സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആ​ന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറി​ൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

Continue Reading

india

തിരക്കേറിയ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60 വിമാനങ്ങള്‍

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു

Published

on

ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ ഇന്ത്യ- അമേരിക്ക റൂട്ടുകളില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയത് 60ഓളം വിമാനങ്ങള്‍. തിരക്കേറിയ സീസണായ നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതുല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാരിലുള്‍പ്പെടെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ഭാരിച്ച അറ്റകുറ്റപ്പണികളും വിതരണ ശൃംഖലയുടെ പരിമിതികളും ചില വിമാനങ്ങൾ തിരിച്ച് വരാൻ വൈകിയതിനെ തുടർന്ന് ഓപ്പറേഷൻ ഫ്ളീറ്റിൽ താൽക്കാലിക കുറവുണ്ടായതിനാലുമാണ് റദ്ദാക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ അവസാനം വരെ ചെറിയ എണ്ണം വിമാനങ്ങൾ റദ്ദാക്കിയതിൽ എയർ ഇന്ത്യ ഖേദിക്കുന്നു. ബാധിക്കപ്പെട്ട ഉപഭോക്താക്കളെ വിവരം അറിയിക്കുകയും അതേ ദിവസങ്ങളിൽ അല്ലെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് എയർ ഇന്ത്യ ഗ്രൂപ്പ് സർവീസുകളിൽ ടിക്കറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രശ്നങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ആത്മാർഥമായി ഖേദിക്കുന്നുവെന്നും വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്നും യാത്ര ബുക്ക് ചെയ്ത ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ മറ്റ് എയര്‍ ഇന്ത്യ ഗ്രൂപ്പ് സര്‍വീസുകളില്‍ യാത്ര ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ‘നവംബര്‍ 15 നും ഡിസംബര്‍ 31 നും ഇടയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിങ്ടണ്‍, ഷിക്കാഗോ, നെവാര്‍ക്ക്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള 60 വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്, ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന വിമാനങ്ങള്‍ ലഭ്യമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി-ഷിക്കാഗോ റൂട്ടിലെ 14 വിമാനങ്ങളും ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടിലെ 28 വിമാനങ്ങളും ഡല്‍ഹി-എസ്എഫ്ഒ റൂട്ടില്‍ 12 വിമാനങ്ങളും മുംബൈ-ന്യൂയോര്‍ക്ക് റൂട്ടിലെ നാല് വിമാനങ്ങളും ഡല്‍ഹി-നെവാര്‍ക്ക് റൂട്ടില്‍ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

Continue Reading

india

‘വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു’: രജനീകാന്ത്

Published

on

തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്‌യും. ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്.

വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ” – രജനീകാന്ത് പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് നടൻ രജനികാന്തിന്റെ ചെന്നൈയിലെ വീടിന് മുന്നിൽ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ആരാധകർക്ക് രജനികാന്ത് ദീപാവലി ആശംസകൾ നേരുകയും ചെയ്തു.

Continue Reading

Trending