Connect with us

kerala

വലഞ്ഞ് ജനം; മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങളില്ല

പ്രതിസന്ധി സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരുന്നു

Published

on

സപ്ലൈകോയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങളില്ല. തുവരപ്പരിപ്പ്, ഉഴുന്ന്, പഞ്ചസാര തുടങ്ങിയവ സ്റ്റോറുകളില്‍ ഇല്ല. വിപണിയില്‍ ഈ ഇനങ്ങള്‍ക്ക് തീവിലയാണ്. തുവരപ്പരിപ്പിന് കിലോയ്ക്ക് 180മുതല്‍ 200രൂപ വരെയാണ് വില. ഉഴുന്നിന് വില 160രൂപ വരെയാണ്. മാവേലി സ്റ്റോറുകളില്‍ ഇവ കിട്ടാനില്ലാത്തത് വിലവര്‍ധനയില്‍ വലഞ്ഞിരിക്കുന്ന പൊതുജനത്തിന് ഇരുട്ടടിയാകുകയാണ്.

മാവേലിസ്റ്റോറുകളില്‍ സാധങ്ങളില്ലാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സപ്ലൈകോയ്ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. പ്രതിസന്ധി സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിപണി വിലയേക്കാള്‍ ടെന്‍ഡര്‍ തുക വരുന്നതും തടസമാണ്. പരിഹാര നടപടികള്‍ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു

കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരത്ത് എത്തിയേക്കും

Published

on

കൊച്ചി കടല്‍ തീരത്തിനടുത്ത് അപകടത്തില്‍പെട്ട കപ്പല്‍ കൂടുതല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും കപ്പലില്‍നിന്നു മാറ്റി. അതേസമയം കപ്പല്‍ താഴ്ന്നതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. എന്നാല്‍ കപ്പല്‍ നിവര്‍ത്തുന്നതിനായി മറ്റൊരു കപ്പലെത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കപ്പലാണ് എത്തിയത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

കപ്പല്‍ കരയിലേക്ക് അടുപ്പിക്കാനുള്ള നാവിക സേനയുടെ ശ്രമം തുടരുകയാണ്.

കടലില്‍ വീണ കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്‌നറുകള്‍ തീരത്ത് അടുത്തേക്കും. അതേസമയം കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ടാണ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണത്. കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. ഇന്നലെ ഉച്ചയ്ക്ക് 1.25ന് ആണ് കപ്പല്‍ 26 ഡിഗ്രി ചെരിഞ്ഞുവെന്നും കണ്ടെയ്‌നറുകളില്‍ ചിലതു കടലില്‍ വീണെന്നുമുള്ള സന്ദേശം തീരസേനയുടെ രക്ഷാകേന്ദ്രത്തില്‍ ലഭിച്ചത്.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പും ജൂണ്‍ 23ന് വോട്ടെണ്ണലും നടക്കും. പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്. ഗുജറാത്ത്, കേരള, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.

അതേസമയം പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 നായിരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5നും. ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കുന്നത്. 59 പുതിയ പോളിങ് ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു.

പിവി അന്‍വര്‍ രാജിവെച്ചതോടെ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചിരിക്കുകയാണ്. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

Trending