X

ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നല്‍കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നല്‍കും. 2013-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശ്ശേരിയിലെ മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നല്‍കുക. പാമ്പാടിയിലെ യ.ുഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ചാണ് തുക കൈമാറുന്നത്.

2013 ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കേസില്‍ സി.ഒ.ടി നസീര്‍ അടക്കം മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു കോടതി.പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചിരുന്നു.

 

webdesk13: