Indepth
2 മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ലാറ്റുകൾ ചോര്‍ന്നൊലിക്കുന്നു

കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ലാറ്റുകൾ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്ലാറ്റുകൾ ചോരുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്‍കിയ നാല് ലൈഫ് ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്. ആകെയുളള 42 ഫ്ലാറ്റുകളിൽ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ച്ചയും തുടങ്ങിയത്. 3,4 നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്കരമായത്.
ഒരാഴ്ച മുമ്പ് തന്നെ പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ലെന്ന് ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫ്ലാറ്റിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
Health
കരിപ്പൂര്‍ വിമാനദുരന്തം; അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും സുപ്രിംകോടതിയുടെ നോട്ടീസ്
അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്

കരിപ്പൂരിൽ വിമാന അപകടത്തില്‍ എയർ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ് . അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്.
2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .100 ലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു. അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ ആറ്
ജീവനക്കാരും. ലാന്‍ഡിംഗിനായുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.
വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. പൈലറ്റിന്റെ ശ്രദ്ധ കുറവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
hospital
കോഴിക്കോട്ട് അപൂർവ ഇനം മലമ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം
മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഫാൾസിപാരം, വൈവാക്സ് എന്നീ ഇനങ്ങളിൽ പെട്ട മലേറിയയാണു സാധാരണയായി ഇവിടെ കണ്ടുവരാറുള്ളത്. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
കുന്നമംഗലം സ്വദേശിയായ യുവാവു ജോലി ആവശ്യത്തിനു നേരത്തേ മുംബൈയിൽ പോയിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലാണു ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.
Indepth
കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5 പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.
ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.
നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.
-
film13 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്