Connect with us

Football

ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വെച്ച് വമ്പന്മാര്‍ ഇന്ന് കളത്തില്‍; ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍

മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.

Published

on

അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷൻ റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാർ യൂറോ ക്വാർട്ടർ ഫൈനല്‍ തേടി ഇന്ന് മുഖാമുഖം.

എംബാപ്പെ നയിക്കുന്ന ഫ്രാൻസും കെവിൻ ഡിബ്രൂയിന് കീഴിലിറങ്ങുന്ന ബെല്‍ജിയവും തമ്മിലെ തീപാറും പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്ബാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍.

ഇരുടീമും ഫിഫ റാങ്കിങ്ങില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടെങ്കിലും അതിനുതകുന്ന പ്രകടനം യൂറോയില്‍ ഇനിയും പുറത്തെടുത്തിട്ടില്ല. മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.

പോർചുഗലിന് സ്ലൊവേനിയ

ഫ്രാങ്ക്ഫർട്ട്: താരതമ്യേന ദുർബലരായ ജോർജിയയോട് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പോർചുഗലിന് ഇന്ന് യൂറോയില്‍ പ്രീക്വാർട്ടർ. സ്ലോവേനിയയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംഘത്തിന്റെ എതിരാളികള്‍. ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോല്‍പിച്ച്‌ നോക്കൗട്ടിലെത്തിയ പറങ്കിപ്പട എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർജിയയോട് തോറ്റത്.

39കാരനായ ക്രിസ്റ്റ്യാനോ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ല. യൂറോയിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോററാവാൻ 39കാരന് കഴിയുമോയെന്ന് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ സ്ലൊവേനിയ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ നോക്കൗട്ട് കളിക്കുന്നത്.

പോളണ്ടിനെതിരായ കളിയില്‍ വിശ്രമം അനുവദിച്ച അന്റോണിയോ ഗ്രീസ്മാൻ തിരിച്ചെത്തുന്നതോടെ ഫ്രഞ്ച് ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇതിനകം ബെല്‍ജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ മൂന്ന് ഗോളുകളാണ് വാർ പരിശോധനയില്‍ നിഷേധിക്കപ്പെട്ടത്. താരത്തിന് ഇനിയും അക്കൗണ്ട് തുറക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് യൂറോയിലും ക്വാർട്ടറില്‍ പുറത്താവുകയായിരുന്നു ബെല്‍ജിയം.

Football

കോപ്പയില്‍ തീപ്പാറും; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു

അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Published

on

കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. 16 ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയില്‍ നിന്ന് 3 മത്സരങ്ങളില്‍ മൂന്നും വിജയിച്ചാണ് മെസ്സിയുടെ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഓരോ ജയം, തോല്‍വി, സമനിലയുമായാണ് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനെത്തുന്നത്.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം വെനസ്വേലയും കാനഡയും തമ്മിലാണ്. ശനിയാഴ്ച്ച രാവിലെ 6:30 നാണ് മത്സരം. അര്‍ജന്റീനയടങ്ങുന്ന ഗ്രൂപ്പ് എ യില്‍ നിന്നാണ് കാനഡ വരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം,ഒരു തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് കാനഡയുടെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ആധികാരികമായാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് വെനസ്വേല വരുന്നത്.

ക്വാര്‍ട്ടറിലെ മൂന്നാം മത്സരം കൊളംബിയയും പനാമയും തമ്മിലാണ്. ഗ്രൂപ്പ് ഡിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലിനെത്തുന്നത്. ഗ്രൂപ്പ് സിയില്‍ നിന്നും രണ്ട് വിജയവും ഒരു തോല്‍വിയുമായാണ് പനാമയെത്തുന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ 3:30 നാണ് മത്സരം. ക്വാര്‍ട്ടറിലെ അവസാന പോരാട്ടം ബ്രസീലും ഉറുഗ്വേയും തമ്മിലാണ്.

ഗ്രൂപ്പ് സിയില്‍ നിന്നും മൂന്ന് കളിയും വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഉറുഗ്വേ കാനറികളെ നേരിടാന്‍ വരുന്നത്. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീല്‍ വരുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയം,രണ്ട് സമനില എന്നിങ്ങനെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് മത്സര ഫലങ്ങള്‍. ഞായറാഴ്ച്ച രാവിലെ 6:30 നാണ് മത്സരം.

Continue Reading

Football

കൊളംബിയയോട് സമനിലയില്‍ പിരിഞ്ഞ് കാനറികള്‍; ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഉറുഗ്വേ

ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.

Published

on

കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തില്‍ സമനിലയോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. 1-1 ആയിരുന്നു മത്സര സ്‌കോര്‍. ബ്രസീലിന് വേണ്ടി ബാഴ്‌സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീല്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടില്‍ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ക്വാര്‍ട്ടറില്‍ കൊളംബിയ പനാമയെയും ബ്രസീല്‍ ശക്തരായ ഉറുഗ്വേയെയും നേരിടും.

ആദ്യ പകുതിയില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 12ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയായിരുന്നു റാഫീഞ്ഞയുടെ ഗോള്‍. റാഫീഞ്ഞയുടെ മനോഹരമായ ഷോട്ട് ഗോള്‍വലയുടെ ഇടതുമൂലയില്‍ പറന്നിറങ്ങുമ്പോള്‍ ഗോള്‍കീപ്പര്‍ കാമിലോ വാര്‍ഗാസിന് ഒന്നുംചെയ്യാനായില്ല. എന്നാല്‍, ഗോള്‍ വീണശേഷം കടുത്ത പ്രത്യാക്രമണത്തിലേക്ക് കൊളംബിയ കടന്നു. ബ്രസീലിയന്‍ പ്രതിരോധത്തെ കൊളംബിയക്കാര്‍ നിരന്തരം പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗ്രസിന്റെ ഫ്രീകിക്കിനെ ഹെഡ്ഡറിലൂടെ സാഞ്ചസ് ബ്രസീലിയന്‍ വലക്കുള്ളിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡാണെന്ന് കണ്ടതോടെ ഗോള്‍ നിഷേധിച്ചു.

ആദ്യ പകുതി കഴിഞ്ഞുള്ള അധികസമയത്തിന്റെ രണ്ടാംമിനിറ്റിലായിരുന്നു ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കൊളംബിയയുടെ സമനില ഗോള്‍. ബ്രസീല്‍ ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച പ്രതിരോധക്കാരന്‍ ഡാനിയല്‍ മുനോസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇരുടീമും വിജയത്തിന് വേണ്ടി മത്സരം കടുപ്പിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജൂലായ് ഏഴിനാണ് ഉറുഗ്വയുമായുള്ള ബ്രസീലിന്റെ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 6: 30 നാണ് മത്സരം. അന്നേ ദിവസം തന്നെ പുലര്‍ച്ചെ 3: 30 നാണ് കൊളംബിയ പനാമ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഉരുഗ്വേയുമായുള്ള മത്സരത്തില്‍ സൂപ്പര്‍ താരം വിനീഷ്യസിന് ഇറങ്ങാന്‍ സാധിക്കില്ല. രണ്ട് കളികളില്‍ അടുപ്പിച്ച് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാലാണ് മത്സരം നഷ്ടമാകുന്നത്.

Continue Reading

Football

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കാനറികള്‍; എതിരാളികള്‍ കൊളംമ്പിയ

Published

on

കോപ അമേരിക്കയില്‍ ബുധനാഴ്ച ബ്രസീലിനെതിരെ കൊളംബിയന്‍ കരുത്ത്. ഗ്രൂപ് ഡിയില്‍ രണ്ടു കളികള്‍ വീതം പൂര്‍ത്തിയാകുമ്പോള്‍ രണ്ടും ജയിച്ച് കൊളംബിയ ആറു പോയന്റുമായി ഇതിനകം നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞവരാണ്. പരഗ്വേക്കെതിരെ ജയിക്കുകയും കൊസ്റ്ററീകയോട് ഗോള്‍രഹിത സമനില പാലിക്കുകയും ചെയ്ത ബ്രസീലും ഏകദേശം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

എങ്കിലും ഇരുവരും തമ്മിലെ പോരാട്ടം എളുപ്പമാകില്ലെന്നാണ് സൂചനകള്‍. നോക്കൗട്ടില്‍ കടുപ്പക്കാരുമായി മുഖാമുഖം ഒഴിവാക്കാന്‍ ഇരുവര്‍ക്കും ഗ്രൂപ് ചാമ്പ്യന്മാരാകണം. കൊളംബിയക്ക് സമനില പിടിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാമന്മാരാകാം. ബ്രസീലിന് പക്ഷേ, ജയം മാത്രമാണ് വഴി. ഗ്രൂപ്പില്‍ രണ്ടാമന്മാര്‍ക്ക് ഉറുഗ്വായ് ആകും എതിരാളികള്‍.

Continue Reading

Trending