kerala
കുടുംബത്തിന്റെ പ്രതിഷേധം; സിദ്ധാര്ത്ഥന്റെ വീടിന് മുന്നില് സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്ഡ് എടുത്തുമാറ്റി
സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്ളക്സ് ഉണ്ടായിരുന്നത്.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്ത്ഥി സിദ്ധാര്ത്ഥന്റെ വീടിന് മുന്നില് സ്ഥാപിച്ച സി.പി.എമ്മിന്റെ ബോര്ഡ് എടുത്തുമാറ്റി . സിദ്ധാര്ത്ഥ് എസ്.എഫ്.ഐ പ്രവര്ത്തകനെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫ്ളക്സ് സി.പി.എം പ്രാദേശിക നേതൃത്വമാണ് സ്ഥാപിച്ചത്. കൊലപാതകത്തില് ഉള്പ്പെട്ടിട്ടുള്ള മുഴുവന് ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നും ഫ്ളക്സില് പറഞ്ഞിരുന്നു.
സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പേരിലായിരുന്നു ഫ്ളക്സ് ഉണ്ടായിരുന്നത്. ‘സിദ്ധാര്ത്ഥിന്റെ കൊലപാതകത്തില് ഉള്പ്പെട്ടിട്ടുള്ള മുഴുവന് ക്രിമിനലുകളെയും നിയമത്തിന് മുന്നില് കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’, എന്നാണ് ബോര്ഡിലെഴുതിയിരുന്നത്.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്ഷ വെറ്ററിനറി സയന്സ് ബിരുദ വിദ്യാര്ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല് സിദ്ധാര്ഥ് ക്രൂരമായ മര്ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് കണ്ടെത്തി.
കഴിഞ്ഞ വാലന്റൈന്സ് ദിനത്തില് കോളേജില് വിദ്യാര്ത്ഥികള് തമ്മില് ചില പ്രശ്നങ്ങള് ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്ന്ന് സിദ്ധാര്ത്ഥനെ മര്ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്ന്നു. എസ്.എഫ്.ഐ പ്രവര്ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.
അതേസമയം, സിദ്ധാര്ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോര്ട്ടില് പറയുന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റല്, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളില് വെച്ചാണ് മര്ദ്ദനമുണ്ടായത്. ഹോസ്റ്റലില് കിടന്നുറങ്ങിയ വിദ്യാര്ത്ഥിയെ വിളിച്ച് മര്ദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോര്ട്ടില് പറയുന്നു.
kerala
മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്ദ്ദിച്ചതായി പരാതി
സംഭവത്തില് കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര് പൊലീസ് കേസെടുത്തു.

കണ്ണൂരില് മദ്യലഹരിയിലെത്തിയ കൊച്ചുമകന് 88കാരിയെ ക്രൂരമായി മര്ദ്ദിച്ചതായി പരാതി. പയ്യന്നൂര് കണ്ടങ്കാളി സ്വദേശി കാര്ത്ത്യായനിക്ക് നേരെയാണ് മര്ദ്ദനം ഉണ്ടായത്. സംഭവത്തില് കൊച്ചുമകന് റിജുവിനെതിരെ പയ്യന്നൂര് പൊലീസ് കേസെടുത്തു. ഹോം നേഴ്സിന്റെ പരാതിയിലാണ് ഇയാള്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് 11നാണ് കേസിന് ആസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ റിജു മുത്തശ്ശിയെ അതിക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. കാര്ത്യായനി പരിയാരം മെഡിക്കല് കോളേജില് അത്യാഹിത വിഭാഗത്തില് ഗുരുതരാവസ്ഥയില് ചികിത്സയില് കഴിയുകയാണ്.
kerala
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു
കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോക്ടര് അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവ് അടക്കാകുഴിയില് എത്തി. കടുവയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. കടുവയെ പിടികൂടുന്നതിന് പ്രത്യേക പരിശീലനം നേടിയ കുംകി ആനയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെയാണ് ഉപയിഗിക്കുക. കുഞ്ചു എന്ന ആനയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ചു. പ്രമുഖ എന്ന മറ്റൊരു ആനയെ നാളെ എത്തിക്കും. പ്രദേശത്ത് കടുവയെ കണ്ടെത്താനായി 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.
ഡോ. അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അങ്ക പ്രത്യേക സംഘവും ഇതിനുപുറമേ അമ്പതോളം വരുന്ന ആര് ആര് ടി സംഘങ്ങളും ഇന്ന് രാത്രിയില് തന്നെ തെളിവുകള് ശേഖരിക്കാനുള്ള ശ്രമം നടത്താനാണ് തീരുമാനം .നാളെ രാവിലെ ഡ്രോണ് സംഘം എത്തും. വിശദമായ പരിശോധനയാകും നടക്കുക. അതേസമയം കടുവയുടെ ആക്രമണത്തില് മരിച്ച ഗഫൂര് അലിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കു ശേഷം ബന്ധങ്ങള്ക്ക് വിട്ടു നല്കി. ഇന്ന് രാത്രി കല്ലമ്പലം ജുമാ മസ്ജിദില് ഖബറടക്കും.
kerala
ജയന്തി രാജനും, ഫാത്തിമ മുസഫറും തിരഞ്ഞെടുക്കപ്പെട്ടത് പാര്ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്ക്ക് കരുത്ത് പകരുന്ന തീരുമാനം; പികെ കുഞ്ഞാലിക്കുട്ടി
സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.

ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് പാര്ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്ക്ക് കൂടുതല് കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്ട്ടിയില് ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന് അവസരമൊരുക്കുക എന്നത് പാര്ട്ടിയുടെ അജണ്ടയില്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്ട്ടി അതിന്റെ ആശയ ആദര്ശങ്ങളല് വെള്ളം ചേര്ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള് രൂപപ്പെടുത്തിയും പ്രയോഗവല്കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന് ശേഷിയുള്ള രണ്ട് പ്രഗല്ഭരെ തന്നെയാണ് കൗണ്സില് യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന് ദളിത് വിഭാഗത്തില് നിന്നും കര്മ്മ ശേഷി കൊണ്ടും, ആത്മ സമര്പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള് സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില് ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
News14 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
kerala3 days ago
കരിപ്പൂര് വിമാനത്താവളത്തില് വന് കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
-
india1 day ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
india1 day ago
ഇന്ത്യയുടെ എതിര്പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
GULF1 day ago
മസ്കത്ത് കെ എം സി സി അല് ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു