Connect with us

kerala

ടിപി വധക്കേസിന്റെ നടത്തിപ്പ് കൃത്യമായിരുന്നു, അതിനുദാഹരണമാണ് കോടതി വിധി’; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്.

Published

on

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വിധി വിചാരണക്കോടതി ശരിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേസ് നടത്തിപ്പ് കൃത്യമായിരുന്നുവെന്നും അതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതത്തിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കേസ് നടത്തിപ്പ് വളരെ കൃത്യമായിരുന്നു എന്നതിന്റെ തെളിവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിട്ടുള്ള വിധി. കേസ് നടത്തിപ്പിന്റെ കാലത്ത് നിരവധി പ്രക്ഷോഭങ്ങളുണ്ടാക്കി, രാജ്യവ്യാപകമായി സമരങ്ങള്‍ നടത്തി. പക്ഷെ ഞങ്ങള്‍ നിശ്ചിത ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് മാറിയില്ല. അത് നീതി ബോധത്തിന്റെ ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം പൂര്‍ണമായി ഹൈക്കോടതി ശിരവെച്ചു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതകമായിരുന്നു ടിപി വധക്കേസ്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗുണ്ടകളുണ്ടായിരുന്നു, ബോംബെ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി തമ്പടിച്ചിരുന്നിടത്ത് നിന്നാണ് പൊലീസ് അവരെ പിടിച്ചത്. പൊലീസിന്റെ ഹിസ്റ്ററിയില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡുണ്ടാക്കിയ ഒരു ഇന്‍വെസ്റ്റിഗേഷനായിരുന്നു ഇത്. അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്.

ഈ കേസില്‍ പ്രതികളായിട്ടുള്ളയാളുകള്‍ നിരപരാധികളാണെന്ന് അന്നും സി.പി.എം പറഞ്ഞിരുന്നു. തുടര്‍ന്നുള്ള നിലപാടും അങ്ങനെയായിരുന്നു. അതിന് വളരെ കൃത്യതയോടെയാണ് മറുപടി പറഞ്ഞത്. ഇന്ന് ഞങ്ങളെടുത്ത നിലപാട് ശരിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിലുള്ള സന്തോഷം രേഖപ്പെടുത്തുകയാണ്. അന്ന് കോഴിക്കോട് സബ് ജയിലില്‍ കുറ്റക്കാരായി കണ്ടെത്തിയിരുന്നയാളുകള്‍ കുറ്റക്കാരണെന്ന് തന്നെയാണ് ഹൈക്കാടതി പറയുന്നത്. അതിനര്‍ത്ഥം കീഴ്‌ക്കോടതിയുടെ വിധി ശരിയായിരുന്നു എന്നാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

kerala

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം വായിലാക്കി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published

on

പാലക്കാട് അഗളിയിൽ മൂന്നു വയസ്സുകാരി ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് ചികിത്സയിലിരിക്കെ മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21 നാണ് സംഭവം. വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിടുമ്പോൾ കുട്ടിക്ക് എലിവിഷം അടങ്ങിയ ട്യൂബ് കിട്ടുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവെ മരിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

 

Continue Reading

Trending