Connect with us

kerala

മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

നിയമസഭാ ചർച്ചകൾക്ക് സാമൂഹികമാനത്തിനൊപ്പം സാഹിത്യമാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.

Published

on

മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ നേതാവായിരുന്നു അദ്ദേഹം. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമാനത്തിനൊപ്പം സാഹിത്യമാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു.

തന്റെ നാടിന്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താത്പര്യങ്ങൾക്കു വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താത്പര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാത്പര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.

നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.

കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Continue Reading

hospital

വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി

വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം

Published

on

വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മുടങ്ങി. ഗര്‍ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്‍ പറഞ്ഞു. ജനറേറ്റര്‍ കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്‍ വ്യക്തമാക്കി. വൈദ്യുതി എപ്പോള്‍ വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രണ്ടു ഗര്‍ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.
ഡീസലില്ല, വാങ്ങാന്‍ ബ്ലോക്കില്‍ നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി.

Continue Reading

kerala

വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Published

on

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര്‍ സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.
പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.

Continue Reading

Trending