Connect with us

hospital

മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് നല്‍കാനാകില്ല; യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍

മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.

Published

on

ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കുവേണ്ടി രക്തം ദാനം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് സര്‍ക്കാര്‍ ആശുപത്രി. മാതാവിന്റെ ചികിത്സാ ആവശ്യത്തിനുവേണ്ടി ആശുപത്രിയിലെത്തിയ യുവാവിനോടാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.
പ്രാദേശിക മാധ്യമം ‘സത്യഹിന്ദി’ ആശുപത്രി ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മില്‍ നടന്ന സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്. അജയ്ഗഢ് സ്വദേശിയായ പവന്‍ സോങ്കറാണ് അസുഖബാധിതയായ അമ്മയുമായി പന്ന ജില്ലാ ആശുപത്രിയിലെത്തിയത്.

ചികിത്സക്ക് രക്തം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് പവന്‍ സുഹൃത്തിനെ ബന്ധപ്പെടുകയായിരുന്നു. രക്തം നല്‍കാനെത്തിയത് മുസ്‌ലിമാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ നിരസിച്ചു. മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് നല്‍കാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. രോഗിയുടെ കുടുംബം ഇത് ചോദ്യം ചെയ്തപ്പോള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അധികൃതര്‍. രക്തം സ്വീകരിച്ചാല്‍ പ്രശ്‌നമാകുമെന്നും വ്യക്തമാക്കി.

സംഭാഷണത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. ആശുപത്രി സൂപ്രണ്ട് അലോക് ഗുപ്ത പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജൂലൈയില്‍ നടന്ന സംഭവത്തില്‍ പവന്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

hospital

ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി.

Published

on

ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതേ ആശുപത്രിയില്‍ ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്‍പുരയ്ക്കല്‍ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മാതാവ് പരാതി നല്‍കി. നിലവില്‍ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പ്രസവത്തിനായി സെപ്റ്റംബര്‍ 29നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം

രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Health

മഞ്ചേരിയില്‍ എംപോക്‌സ് രോഗലക്ഷണമുള്ളയാള്‍ ചികിത്സയില്‍

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.

Published

on

മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.

വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.

റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല

Continue Reading

crime

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

Published

on

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്‍ സഞ്ജയ് കുമാറിനെയും സഹായികളായ സുനില്‍ ഗുപ്ത, ആവദേഷ് കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡോക്ടറും സഹായികളും മദ്യലഹരിയില്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ സര്‍ജിക്കല്‍ ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

ഇതിനിടെ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

 

Continue Reading

Trending