Connect with us

kerala

പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് സസ്പെൻഷൻ

സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Published

on

പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടർന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന സുജിത് ദാസ് പി വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ സംഭാഷണങ്ങള്‍  പുറത്തുവന്നിരുന്നു
. ഇത് പൊലീസ് സേനയ്ക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ് പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത് ദാസ് സംഭാഷണത്തിനിടെ പറഞ്ഞത്.
എഡിജിപി അജിത് കുമാറിനെതിരെയും അദ്ദേഹം അന്‍വറിനോട് സംസാരിച്ചിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ മറുപടി നല്‍കിയത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം.

Published

on

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്‍ഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്‍ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ നിര്‍ദേശം. കമ്പനിക്ക് കീഴില്‍ 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്‍ക്കി ആസ്ഥാനമായുള്ള സെലബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്‍ വിശദീകരണം നല്‍കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.

Continue Reading

kerala

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി

മാതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും മകന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ട് കിട്ടിയത്

Published

on

കൊല്ലം:  മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത്(60) , മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്.  മാതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും മകന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ട് കിട്ടിയത്.  മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നും. കാട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടുപടികള്‍ സ്വീകരിക്കുകയാണ്.

Continue Reading

kerala

‘ഹരിതം വിളയിച്ച അരനൂറ്റാണ്ട്’; സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ നെല്ലറ

Published

on

പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്‍ഷകന്‍ തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്‍ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.

വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്‍ (ജെ എം മഹല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്‍, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്‍മാന്‍ ബി.വി പോളന്‍, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്‍ ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സെമിനാര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മണ്‍വിള സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. ബഷീര്‍ അഹമ്മദ്, പി.കെ നവാസ്, അജ്മീര്‍ ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്‍, എം.എം അലിയാര്‍ മാസ്റ്റര്‍, പി.കെ അബ്ദുല്‍ അസീസ്, പങ്കെടുക്കും.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്‍ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന്‍ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, നൂര്‍ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്‍, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്‍ വളയം, ലുഖ്മാന്‍ അരീക്കോട്, മാഹിന്‍ അബൂബക്കര്‍, ഇ.അബൂബക്കര്‍ ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന്‍ പങ്കെടുക്കും.

വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്‍ നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്‍ അബ്ദുല്ല, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്‍, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍ ഷംസുദ്ദീന്‍, പി.കെ ബഷീര്‍, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന്‍ എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി, മരക്കാര്‍ മാരായ മംഗലം, എം.പി.എ ബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

Continue Reading

Trending