ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലവധുക്കള്‍ ഉള്ളത് ദക്ഷിണേഷ്യയിലാണെന്ന് യുനിസെഫ് റ്‌പ്പോര്‍ട്ട്. ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ 290 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്ത വധുക്കളുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍ 45 ശതമാനം ബാലവധുക്കളും ദക്ഷിണേഷ്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മൂലം വര്‍ധിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും സ്‌കൂള്‍ അടച്ചുപൂട്ടലും കുടുംബങ്ങളെ അവരുടെ പെണ്‍മക്കളെ ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദാരിദ്ര്യത്തെ പ്രതിരോധിക്കുന്നതിന് സാമൂഹിക സംരക്ഷണ നടപ്പിലാക്കുക, ഓരോ കുട്ടിയുടെയും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, നിയമം നടപ്പിലാക്കുന്നതിന് മതിയായ ചട്ടക്കൂട് ഉറപ്പാക്കുക, സാമൂഹിക മാനദണ്ഡങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുക എന്നിവയാണ് ഇതിന് പരിഹാരമെന്നും യു.എന്‍ പറയുന്നു.