Connect with us

kerala

സമൂഹ മാധ്യമ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം വേണം

സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈ കൊള്ളണം

Published

on

സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയില്‍ മാനദണ്ഡങ്ങള്‍ കൊണ്ട് വരണമെന്നും സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണം.

യൂട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങള്‍ കൊണ്ട് വരണം. സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകള്‍ ചെയ്യുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈ കൊള്ളണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

Published

on

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ സുഹൃത്തായ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സാമ്പത്തികമായും ലൈംഗികമായും യുവതിയെ സുകാന്ത് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.

യുവതിയുടെ അക്കൗണ്ടില്‍ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

 

Continue Reading

kerala

താരങ്ങളുമായി സൗഹൃദം, ലഹരി ഇടപാടില്ല; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലിമ

സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്ന് തസ്‌ലിമ പ്രതികരിച്ചു.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആരോപണ വിധേയരായ താരങ്ങളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും മറ്റ് ഇടപാടുകളില്ലെന്നും മുഖ്യ പ്രതി തസ്‌ലിമ സുല്‍ത്താന. സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുമായി മറ്റ് ഇടപാടുകള്‍ ഇല്ലെന്ന് തസ്‌ലിമ പ്രതികരിച്ചു. 24 വരെ കസ്റ്റഡിയില്‍ വിട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം താരങ്ങള്‍ക്ക് നോട്ടീസ് അയക്കാനാണ് എക്‌സൈസ് തീരുമാനം.

റിമാന്‍ഡ് ചെയ്ത് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു എക്‌സൈസിന്റെ തീരുമാനം.

ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടു. തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഫിറോസ് എന്നിവരെ ഒരുമിച്ചാണ് എക്‌സൈസ് കസ്റ്റഡിയില്‍ വാങ്ങിയത്.

എന്നാല്‍ അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ ആരോപണവിധയരായ താരങ്ങളുമായുള്ള ബന്ധം തസ്ലിമ അന്വേഷണ സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 27 ന് ഏറണാകുളത്ത് എത്തിയ ഇവര്‍ 6 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതായാണ് വിവരം.

അതേസമയം 3 കിലോ സിനിമാമേഖലയില്‍ വിതരണം ചെയ്തോ എന്നും എക്‌സൈസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയില്‍ പ്രതികളെ വിട്ടുകിട്ടിയതിനാല്‍ ഉടനേ തന്നെ ഷൈന്‍ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ആണ് തീരുമാനം.

അതേസമയം ഷൈന്‍ ടോം ചാക്കോക്കെതിരെ സിനിമ സംഘടനയായ ‘അമ്മ’ ആഭ്യന്തര സമിതിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് നടി വിന്‍സി അലോഷ്യസ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കും. ആഭ്യന്തര സമിതി യോഗം ചേരുന്നുണ്ട്. അതില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും അവര്‍ പറഞ്ഞു. നടന്‍ ഷൈന്‍ ടോം ചാക്കോ സൂത്രവാക്യം സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെന്നാണ് വിന്‍സി അലോഷ്യസിന്റെ പരാതി.

അതിനിടെ, സിനിമ മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് ആവശ്യമായ നടപടിയെടുക്കും. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഷൈനിന്റെ മൊഴിയില്‍ സിനിമ മേഖലയെ കുറിച്ചുള്ള പരാമര്‍ശമില്ല. മൊഴിയില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും കമീഷണര്‍ പറഞ്ഞു.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: എംഡിഎംഎയും മയക്കുമരുന്നുകളുമായി പിടിച്ചെടുത്തു; 126 പേര്‍ അറസ്റ്റില്‍

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2239 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേരാണ് അറസ്റ്റിലായത്.

ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0067 കി.ഗ്രാം), കഞ്ചാവ് (10.853 കി.ഗ്രാം), കഞ്ചാവ് ബീഡി (86 എണ്ണം) എന്നിവ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

 

Continue Reading

Trending