Connect with us

kerala

രേഖകളില്ലാതെ കാറില്‍ കടത്തി; തൃശൂർ ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം രൂപ പിടികൂടി

ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.

Published

on

തൃശൂർ ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.

KL 51 P 4500 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കിയ കാറിൽ ആയിരുന്നു പണം കൊണ്ടുവന്നത്. രാവിലെ മുതൽ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഈ വാഹനവും പരിശോധനയ്ക്കായി തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും 25 ലക്ഷം രൂപ കണ്ടെടുത്തത്.

ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകൾ ഒന്നും വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് ചെറുതുരുത്തി. അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണം ആണോ ഇതെന്നാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.

നിലവിൽ വാഹനവും പണവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം എറണാകുളത്തേക്ക് പർച്ചേസ് ആവശ്യങ്ങൾക്കായി കൊണ്ടുപോയിരുന്ന പണമാണ് ഇതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാറിൽ ഉണ്ടായിരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിക്കും.

kerala

യുകെയില്‍ തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; യുവതിയും സുഹൃത്തും അറസ്റ്റില്‍

22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്.

Published

on

യുകെയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശിനി പൂതോളിപറമ്പില്‍ നിമ്മി (34), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടില്‍ അഖില്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നാണ് യുകെയില്‍ തൊഴില്‍ വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ഇരുവരും ലക്ഷങ്ങള്‍ തട്ടിയത്. സജിത്തിനും രണ്ടും സുഹൃത്തുക്കള്‍ക്കും വിസ ശരിയാക്കി തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. ഇവരെ മാളയില്‍ നിന്നും പൊലീസ് പിടികൂടി.

റൂറല്‍ എസ്പിബി കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെജി സുരേഷും ഇന്‍സ്പെക്ടര്‍ കെഎം.ബിനീഷും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

 

Continue Reading

kerala

പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 49 പേര്‍

സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.

Published

on

കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ 49 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ഇനി ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ പറഞ്ഞു.

അതേസമയം അറസ്റ്റിലായവരില്‍ അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ്.

ലൈംഗികാതിക്രമം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് എന്നിങ്ങനെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നതെങ്കിലും ക്രമേണ അന്വേഷണം അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചു.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളോടൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Continue Reading

kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും

രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും. മൃതദേഹം പുറത്തെടുക്കാനാണ് നീക്കം. ബാരിക്കേഡ് അടക്കം ഉയര്‍ത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനാണ് നിലവില്‍ തീരുമാനം. രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ആരാഞ്ഞു.

 

 

Continue Reading

Trending