Connect with us

india

‘പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടം’; ഗുസ്തി താര‌ങ്ങളുടെ പ്രതിഷേധത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

പുരസ്‌കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

Published

on

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പെണ്‍കുട്ടികളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പുരസ്‌കാരങ്ങളേക്കാള്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വലുത് ആത്മാഭിമാനമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചാണ് രാഹുലിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ശനിയാഴ്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും തിരിച്ചേല്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ പുരസ്‌കാരങ്ങള്‍ വച്ച് താരം മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോ കൂടി പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നേരത്തെ മെഡല്‍ തിരിച്ചേല്‍പ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുല്‍ ഗാന്ധി നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച വനിതാ താരം സാക്ഷി മാലിക്കുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് വിനേഷ് ഫോഗട്ട് മെഡലുകള്‍ തിരികെയേല്‍പ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

നേരത്തെ, ഗുസ്തി ഫെഡറേഷനില്‍ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷണ്‍ന്റെ വിശ്വസ്തന്റെ നിയമനത്തില്‍ പ്രതിഷേധിച്ചാണ് പുരുഷ താരം ബജ്രഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കിയത്. ഒളിമ്പിക് മെഡല്‍ ജേത്രിയായ സാക്ഷി മാലിക്ക് തന്റെ ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

തനിക്കു ലഭിച്ച മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും തിരികെ നല്‍കുമെന്ന് മറ്റൊരു ഗുസ്തി താരമായ വിനേഷ് ഫോഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു.

 

 

india

രാജ്യതലസ്ഥാനത്ത് ഏറ്റവും വലിയ രാഷ്ട്രീയ ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്; പങ്കെടുത്തത് മുന്‍ നിര നേതാക്കളുടെ വന്‍നിര

ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി

Published

on

വര്‍ഷങ്ങളായി രാഷ്ട്രീയ ഇഫ്താറുകള്‍ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് സംയുക്തമായി ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് എം.പിമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവര്‍ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറില്‍ മുന്‍ നിര നേതാക്കളുടെ വന്‍നിരയാണെത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫലസ്തീന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ്, ഈജിപ്ത്, അറബ് ലീഗ് എന്നിവയുടെ അംബാഡര്‍മാര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ ബഷീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍, എം.കെ രാഘവന്‍, രാജ്യസഭാ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എ. സന്തോഷ് കുമാര്‍, പി.പി സുനീര്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ടി.ആര്‍ ബാലു, എ.രാജ, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ?നേതാവ് നദീമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുല്‍ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സിയാഉര്‍റഹ്‌മാന്‍ ബര്‍ഖ്, കൈരാന എം.പി ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നീരജ് ഡാങ്കെ തുടങ്ങിയ ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖര്‍ പങ്കെടുത്തു.

Continue Reading

india

വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചു; പൂജാരിക്കെതിരെ കേസ്

ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം

Published

on

ഉത്തരാഖണ്ഡില്‍ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പൂജാരിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളിലെ സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം. പുരോഹിതന്‍ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വധുവിന്റെ പിതാവ് മാര്‍ച്ച് 12 ന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മണിയാര്‍സ്യുന്‍ പ്രദേശത്തെ റവന്യൂ പൊലീസ് പറഞ്ഞു.

മാര്‍ച്ച് 5 ന് രാവിലെ അങ്കിത-അജയ് ദമ്പതികള്‍ സമീപിച്ചപ്പോള്‍ പുരോഹിതന്‍ നാഗേന്ദ്ര സെല്‍വാള്‍ ജാതീയമായി അധിക്ഷേപിക്കുകയും പ്രവേശനം നിഷേധിച്ചതായും സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് പറഞ്ഞു. അങ്കിതയ്ക്കും അജയ്യ്ക്കും കൃത്യസമയത്ത് വിവാഹം കഴിക്കാന്‍ കഴിയാത്തതിനാല്‍ പ്രദേശത്തെ ആളുകള്‍ക്ക് ഇടപെടേണ്ടി വന്നുവെന്ന് ബിഷ്ത് പറഞ്ഞു. ‘പ്രദേശത്തുള്ള ഒരാള്‍ എന്നെ വിളിച്ച് ക്ഷേത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ചുവെന്നും ജാതി പറഞ്ഞ് ദമ്പതികള്‍ക്ക് പ്രവേശനം നിഷേധിച്ചെന്നും പറഞ്ഞു. ഞാന്‍ സെല്‍വാളിനെ വിളിച്ച് അവരെ അകത്തേക്ക് കടത്തിവിടാന്‍ ആവശ്യപ്പെട്ടു,’ എസ്ഐ പറഞ്ഞു.

ഇതേ തുടര്‍ന്ന് അങ്കിതയുടെ പിതാവ് നകുല്‍ ദാല്‍ റവന്യൂ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹങ്ങള്‍ നടത്തുന്ന യാഗശാല ഒരിക്കലും പകല്‍ സമയത്ത് പൂട്ടിയിടാറില്ലെന്ന് ഗ്രാമവാസിയായ നിതിന്‍ കൈന്തോള പറഞ്ഞു. ” സംഭവദിവസം ദമ്പതികള്‍ അവിടെയെത്തിയപ്പോള്‍ യാഗശാല പൂട്ടിയിരിക്കുന്നത് കണ്ടു. പുരോഹിതന്‍ അവരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. പാവപ്പെട്ട കുടുംബമായതുകൊണ്ടാണ് അവിടെ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചത്” സബ് ഇന്‍സ്‌പെക്ടര്‍ രാകേഷ് ബിഷ്ത് കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രേഖ ആര്യയ്ക്കും പരാതി നല്‍കി, അദ്ദേഹം റവന്യൂ പൊലീസിനോട് വിഷയം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് റെഗുലര്‍ പൊലീസിന് കൈമാറുകയായിരുന്നു. ‘ക്ഷേത്ര ഉടമകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലാണ് തര്‍ക്കം ഉടലെടുത്തത്. ഇതില്‍ ജാതിപരമായ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്,’ എന്ന് പൗരി സദറിലെ സര്‍ക്കിള്‍ ഓഫീസര്‍ ത്രിവേന്ദ്ര സിംഗ് റാണ പറഞ്ഞു.

Continue Reading

india

ഖാഇദേ മില്ലത് സെന്റര്‍ ഉദ്ഘാടനം; മെയ് 25 ന്

ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദേ മില്ലത് സെന്റര്‍ മെയ് 25 ന് ഉദ്ഘാടനം ചെയ്യും. ദാരിയാഗഞ്ചില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഓഫീസ് സന്ദര്‍ശിച്ച് നേതാക്കള്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ആറ് നിലകളിലായി ദേശീയ കമ്മിറ്റി ഓഫീസ്,പോഷക സംഘടന ഓഫീസുകള്‍,ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാള്‍,ലൈബ്രറി,റീഡിംഗ്& റിസര്ച്ച് ഹാള്‍,പ്രെയര്‍ ഹാള്‍,ഗസ്റ്റ് റൂം, കഫ്ത്തീരിയ എന്നീ സൗകര്യങ്ങളാണ് ദേശീയ ആസ്ഥാനത്ത് ഒരുങ്ങുന്നത്.ദേശീയ തലത്തിലെ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും ഖാഇദേ മില്ലത് സെന്ററെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍,ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം ദേശീയ സെക്രട്ടറി ഖുറം അനീസ്,നവാസ് ഗ എംപി,അഡ്വ.ഹാരിസ് ബീരാന്‍ എം.പി,പി.കെ ബഷീര്‍ എംഎല്‍എ,പി എം എ സമീര്‍ ,അഹമ്മദ് സാജു,പി.കെ നവാസ്,സി.കെ നജാഫ്, കെ കെ മുഹമ്മദ് ഹലീം എന്നിവരുടെ നേതൃത്വത്തിലാണ് ഓഫീസ് സന്ദര്‍ശിച്ചത്.

ദേശീയ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ പ്രതിനിധിസമ്മേളനം 25 ന് താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കും.

Continue Reading

Trending