Connect with us

kerala

തീയിട്ടത് സിക്ദര്‍ തന്നെ; കാരണം ഭിക്ഷയായി പണം കിട്ടാത്തതിന്റെ നിരാശയെന്ന് ഉത്തരമേഖല ഐജി

Published

on

റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് കത്തിച്ചത് ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പ്രസോന്‍ജീത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തര മേഖല ഐജി നീരജ്കുമാര്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും ഐജി വെളിപ്പെടുത്തി. 2വര്‍ഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാള്‍ക്ക്, ഇവിടെയെത്തിയശേഷം ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് ഈ ഘട്ടത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രസോന്‍ജീത് മാത്രമാണ് പ്രതി. എങ്കിലും കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്‍ക്കത്തയിലും മുംബൈയിലും ഹോട്ടലുകളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ 24 സൗത്ത് പര്‍ഗനാസിലാണ് പ്രസോന്‍ജിത്തിന്റെ വീട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. എല്ലായിടത്തും കറങ്ങിനടന്ന് ഭിക്ഷയെടുത്താണ് ഇയാള്‍ ഉപജീവനം കണ്ടെത്തിയിരുന്നത്. തലശേരിയില്‍ എത്തിയ സമയത്ത് ഭിക്ഷാടനത്തിലൂടെ കാര്യമായ തോതില്‍ പണം ലഭിച്ചിരുന്നില്ല.

അത് ഇയാളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവിടെനിന്ന് ഇയാള്‍ നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ് പറയുന്നത്. ഉദ്ദേശിച്ച രീതിയില്‍ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചത് നീരജ്കുമാര്‍ ഗുപ്ത വ്യക്തമാക്കി. ഇയാള്‍ക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. ഇതിനായി സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്.
ഇയാള്‍ തീയിടുന്നതിനായി ഇന്ധനം ഉള്‍പ്പെടെ എന്തെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും അക്കാര്യവും അന്വേഷിക്കുന്നുണ്ട്.

എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതിയെ ഉടന്‍തന്നെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും ഐജി പറഞ്ഞു.

kerala

എഡിഎമ്മിന്‍റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Continue Reading

kerala

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്

Published

on

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അച്ചടക്ക നടപടി. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് സാന്ദ്ര പറഞ്ഞു.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഗതികേട് കൊണ്ടാണ് പരാതി നൽകിയതെന്ന് സാന്ദ്ര പറഞ്ഞു. താൻ ലൈംഗിക അധിക്ഷേപം നേരിട്ടതിന് തെളിവുണ്ട്. നിർമാതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സമീപിച്ചിട്ടും ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും അവര്‍ നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ സാന്ദ്രക്ക് പിന്തുണയുമായി ഡബ്ള്യൂസിസി മുന്നോട്ടുവന്നിരുന്നു.

Continue Reading

kerala

യൂണിറ്റിന് 19 പൈസയായി തുടരും; ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം.

Published

on

സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷൻ അംഗീകരിച്ച 9 പൈസയും തുടരും. ഇതുൾപ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സർചാർജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.

അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്‍റെ കാലാവധി നവംബർ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്‍റെ താല്‍പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉള്‍പ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്.

വേനൽക്കാലത്തേക്ക് മാത്രമായി സമ്മർ താരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാർശയും കെഎസ്ഇബി കമ്മീഷന് മുന്‍പിൽ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളിൽ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനിടയില്ല.

Continue Reading

Trending