Connect with us

kerala

ഷാരോണ്‍ കൊലക്കേസ്; ശിക്ഷാവിധി നാളെ

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്

Published

on

തിരുവനന്തപുരം: കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. സംഭവത്തില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു.

കഷായം കഴിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.

2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്

kerala

ചേന്ദമംഗലത്തെ കൂട്ടക്കൊലപാതകം; പ്രതി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ളയാള്‍

സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍

Published

on

എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ പിടിയിലായ അയല്‍വാസി റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും സ്ത്രീകളെ ശല്യം ചെയ്തതിലടക്കം മൂന്ന് കേസുകളില്‍ പ്രതിയാണെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകന്‍ ജിതിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നണ് പ്രാഥമികനിഗമനം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തികള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജിതിന്റെ ബൈക്കിലാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. ഗള്‍ഫിലായിരുന്ന ജിതിന്‍ രണ്ട് ദിവസം മുന്‍പാണ് നാട്ടില്‍ എത്തിയത്.

Continue Reading

kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടം; ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു

ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്

Published

on

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകള്‍ ഫുവാദ് സനിന്‍ (12) എന്നിവരാണ് മരിച്ചത്.

കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. കുട്ടികള്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ പിന്നാലെ പോയ കബീറും ഷാഹിനയും ഒഴുക്കില്‍പെടുകയായിരുന്നു. പുഴയില്‍ ഇതേ സ്ഥലത്ത് ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പിന്നാലെ കബീറിനെയും രണ്ടുകുട്ടികളെയും കണ്ടെത്തുകയായിരുന്നു. പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണതായി ദൃക്സാക്ഷികള്‍ പറയുന്നു. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി

2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത്

Published

on

കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹരജിയില്‍ പറയുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading

Trending