Connect with us

kerala

കണ്ണൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവം; വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല

അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി

Published

on

കണ്ണൂരിലെ വളക്കൈയില്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്‌കൂള്‍ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ റിയാസ് എംടി. വാഹനത്തിന് രേഖാപരമായി ഫിറ്റ്‌നസ് ഇല്ല. വാഹനത്തിന് 14 വര്‍ഷത്തെ പഴക്കമുണ്ട്. ബ്രേക്കിന് പ്രശ്‌നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി വ്യക്തമാക്കി.

വാഹനം ഓടിച്ചത് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമനം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമിന്റെ പ്രതികരണം. ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയയും പറഞ്ഞിരുന്നു

കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേദ്യയാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം; നിരീക്ഷണം ശക്തമാക്കി ഇന്റലിജന്‍സും വിജിലന്‍സും

പ്രധാന വേദികളില്‍ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിരീക്ഷണം ശക്തമാക്കി ഇന്റലിജന്‍സും വിജിലന്‍സും. നിരീക്ഷണത്തിന് പ്രത്യേക പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളില്‍ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്.

പ്രശ്‌നബാധിത വേദികളില്‍ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഉണ്ടങ്കില്‍ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌

Continue Reading

kerala

മേല്‍വസ്ത്ര വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളി ഗണേഷ് കുമാര്‍

മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്

Published

on

കോഴിക്കോട്: ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ മുഖ്യമന്ത്രിയെ തള്ളി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രംഗത്ത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും, അതില്‍ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്നും ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്

നേരത്തെ ശിവഗിരി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയന്‍ പിന്തുണച്ചത്. ആരാധനാലങ്ങളില്‍ മേല്‍വസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Continue Reading

kerala

ക്രൈസ്തവ വേട്ടയില്‍ മൗനം തുടര്‍ന്ന് മോദി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം

Published

on

കൊച്ചി: ക്രൈസ്തവ വേട്ടയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവര്‍ക്കെതിരായ അക്രമം കുത്തനെ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളര്‍ത്തിക്കഴിഞ്ഞു. വിഷയം സര്‍ക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്താന്‍ തുടങ്ങിയിട്ട്ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വര്‍ഷവും അതു വര്‍ധിച്ചു. 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 601, 2023ല്‍ 734, 2024 നവംബര്‍ വരെ 745 എന്നിങ്ങനെയാണ് അതു വര്‍ധിച്ചത്. യുസിഎഫിന്റെ ഹോട്ട്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതില്‍, വംശീയതയുടെ മറവില്‍ മണിപ്പുരില്‍ നടത്തിയ ക്രൈസ്തവ വേട്ട ഉള്‍പ്പെടുത്തിയിട്ടില്ല.

ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം, ആരാധനാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണം, പ്രാര്‍ഥന തടയല്‍, തിരുരൂപങ്ങള്‍ തകര്‍ക്കല്‍തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗണ്‍സിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്.

വര്‍ഗീയവത്കരിക്കപ്പെട്ട പോലീസില്‍നിന്ന് ഇരകള്‍ക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യമതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നില്‍ക്കാനാകുന്നത്. പാലക്കാട് നല്ലേപ്പിള്ളിയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് സ്‌കൂളിലെത്തിയ വര്‍ഗീയവാദികള്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

തൃശൂര്‍ പാലയൂര്‍ പള്ളിയില്‍ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോള്‍ ഗാനം മുടക്കിയ എസ്‌ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നില്ലെന്നാണ്. സംഘപരിവാര്‍ രാജ്യമൊട്ടാകെ വിതച്ച വര്‍ഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകള്‍ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മതേതര ചെറുത്തുനില്‍പ്പും അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണ്.

ബിജെപി മറ്റു സംസ്ഥാനങ്ങളില്‍നിന്നുവ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്.

ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വര്‍ധിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കുള്ള മറുപടി. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല… മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending