Connect with us

india

വിഫലമായി സഞ്ജുവിന്റെ പോരാട്ടം; റെയില്‍വേസിനോട് 18 റണ്‍സ് തോല്‍വി

സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്‌സ്

Published

on

ജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകന്‍ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസണ്‍ സെഞ്ചറിയുമായി മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ 18 റണ്‍സിനാണു റെയില്‍വേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയില്‍വേസ് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത് തോല്‍വി വഴങ്ങുകയായിരുന്നു.

സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്‌സ്. മത്സരം പരാജയപ്പെട്ടതോടെ കേരളത്തിന് നേരിട്ടുള്ള ക്വാര്‍ട്ടര്‍ യോഗ്യത നഷ്ടമായി. പ്രിലിമിനറി ക്വാര്‍ട്ടര്‍ വിജയിച്ചാല്‍ മാത്രമെ കേരളത്തിന് ഇനി ക്വാര്‍ട്ടര്‍ കളിക്കാന്‍ കഴിയു.

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

india

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം; ഏഴുപേര്‍ക്ക് പരിക്ക്

ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്

Published

on

ഒഡീഷയില്‍ ട്രെയിന്‍ പാളം തെറ്റി അപകടം. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു-കാമാക്യ എസി എക്‌സ്പ്രസ് ട്രെയിനാണ് കട്ടക്ക് ജില്ലയിലെ നിര്‍ഗുണ്ടിയില്‍ പാളം തെറ്റിയത്. ഇന്ന് രാവിലെ 11.54ഓടെയാണ് സംഭവം.

പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ സുദന്‍സു സാരംഗി അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം പത്തിലേറെ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫും ഒഡീഷ ഫയര്‍ സര്‍വീസ് സംഘവും അപകട സ്ഥലത്തുണ്ട്.

Continue Reading

Trending