Connect with us

kerala

കൊട്ടാരക്കരയില്‍ അധ്യാപകന്‍ യുവ വനിതാഡോക്ടറെ കുത്തിക്കൊന്നു

ചികില്‍സക്കായിവന്ന സ്‌കൂള്‍ അധ്യാപകന്‍ പുലര്‍ച്ചെ നാലരയോടെയാണ് അക്രമാസക്തനായത്.

Published

on

കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ അക്രമാസക്തനായ അധ്യാപകന്‍ വനിതാഡോക്ടറെ കുത്തിക്കൊലപ്പെടുത്തി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡോ. വന്ദന (22) ആണ് മരിച്ചത്. ഹൗസ് സര്‍ജനാണിവര്‍. കടുവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് (42)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചികില്‍സക്കായിവന്ന സ്‌കൂള്‍ അധ്യാപകന്‍ പുലര്‍ച്ചെ നാലരയോടെയാണ് അക്രമാസക്തനായത്.

നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനാണ്. അയല്‍ക്കാരുമായി അടിപിടിയില്‍ പരിക്കേറ്റെത്തിയ അധ്യാപകനെ ചികില്‍സിക്കുന്നതിനിടെ ഡോക്ടറെ കത്രികയെടുത്ത് കുത്തുകയായിരുന്നു. സഹായിക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു. മുതുകില്‍ ആറ് കുത്തേറ്റു. സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈക്കത്ത് ബൈക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

Published

on

കോട്ടയം: വൈക്കത്ത് നടന്ന ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. വൈക്കം സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ വൈക്കം-പൂത്തോട്ട റോഡിലെ നാനാടത്ത് ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

പൂത്തോട്ടയിലെ സ്വകാര്യ കോളേജിലേക്കു ബൈക്കില്‍ പോകുന്നതിനിടെ മുന്നിലുള്ള വാഹനത്തെ മറിക്കടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതുമായി പരിക്കേറ്റ ഇര്‍ഫാനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈക്കം ഇര്‍ഫാന്‍ മന്‍സില്‍ നാസറിന്റെ മകനായ ഇര്‍ഫാന്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

യുവതിയെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവല്ല അയിരൂര്‍ സ്വദേശിനി കവിത(19) യെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.

Published

on

തിരുവല്ല: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നുണ്ടായ ഭീകര കൊലപാതകത്തില്‍ പ്രതിയായ അജിന്‍ റെജി മാത്യുവിനെ കോടതി കുറ്റക്കാരനായി കണ്ടെത്തി. തിരുവല്ല അയിരൂര്‍ സ്വദേശിനി കവിത(19) യെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി.

അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കേസിനാസ്പദമായ സംഭവം 2019 മാര്‍ച്ച് 12 നാണ് തിരുവല്ലയില്‍ നടന്നത്. സഹപാഠി ആയിരുന്ന കവിത പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് അജിന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

കൂത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കവിതയ്ക്ക് ശരീരത്തിന്റെ 70 ശതമാനത്തിലധികം ഭാഗത്ത് പൊള്ളലേറ്റിരുന്നു. രണ്ട് ദിവസം നീണ്ട ചികിത്സയ്ക്കൊടുവില്‍ അവള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച അജിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകള്‍ കെട്ടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിക്ക് പരമാവധി ശിക്ഷ വേണമെന്നാവശ്യപ്പെട്ട് കവിതയുടെ കുടുംബം കോടതിയെ സമീപിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

kerala

സ്ത്രീപീഡകന് ജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാർഡ് നൽകുന്നത് നിയമത്തെ പരിഹസിക്കലാണ്; വേടന് പുരസ്കാരം നൽകിയതിനെതിരെ ജോയ് മാത്യു

Published

on

മഞ്ഞുമ്മൽ ബോയ്സിലെ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നൽകിയതിനെതിരെ വിമർശനവുമായി നടൻ ജോയ് മാത്യു. നിയമത്തിന്റെ കണ്ണിൽ സ്ത്രീപീഡകനായ വ്യക്തിയെ അവാർഡ് നൽകി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വേടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.

ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം എന്നും അബലകള്‍ക്ക് ആശ്രയമാണ് എന്നും നാഴികക്ക് നാൽപത് വട്ടം പറയുന്ന നമ്മുടെ മുഖ്യമന്ത്രിയും. അപ്പോള്‍ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍ അര്‍ഹതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുകയും വ്യക്തി എന്ന നിലയിലുള്ള അയാളുടെ സാമൂഹിക വിരുദ്ധതയ്ക്കുള്ള ഒരു സ്പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക. അപ്പോള്‍ പിന്നെ അവാര്‍ഡ് ജേതാവ് ആ വഴിക്ക് വരില്ല. ജൂറിക്കും സര്‍ക്കാരിനും തടി രക്ഷപ്പെടുത്തുകയും ആവാം. ഗുണപാഠം: ഇങ്ങനെയുള്ളവര്‍ ഭാവിയില്‍ സ്ത്രീ പീഡന പ്രക്രിയ ഉപേക്ഷിച്ച് നല്ല കുട്ടികളായി മാറും. എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്.

Continue Reading

Trending