Connect with us

india

തരംഗമായി രാഹുലിന്‍റെ ‘ഘടാ ഘട്ട്’ പ്രയോഗം; അതിവേഗമെന്ന് അര്‍ഥം

മോദി വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ രാഹുൽ  ഭരണഘടന കൈയിലെടുത്തു.

Published

on

ഇന്ത്യ മുന്നണി പ്രചാരണത്തിൽ വാക്കിലും ‘ലുക്കിലും’ തരംഗമായി രാഹുൽ ഗാന്ധി. കൈപ്പത്തി ചിഹ്നമുള്ള ടീ ഷർട്ടും ഉയർത്തിപ്പിടിച്ച ഭരണഘടനയും ”ഘടാ ഘട്ട് പ്രയോഗവും” ജനങ്ങൾക്ക് റൊമ്പ പിടിച്ചെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. പ്രതിപക്ഷ റാലികളിലെല്ലൊം ജനം ഘടാ ഘട്ട്  ആവശ്യപ്പെടുന്നുണ്ട്.

മോദി വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ രാഹുൽ  ഭരണഘടന കൈയിലെടുത്തു. താമര ചിഹ്നത്തിലുള്ള ടോർച്ചുമായി മോദി ഇറങ്ങിപ്പോൾ   നെഞ്ചിൽ കൈപത്തി പതിച്ച വെള്ള ഷർട്ടിൽ രാഹുൽ. തരംഗം തീർത്തത് ഘടാ ഘട്ട് പ്രയോഗം. അതിവേഗം എന്നർഥം

അതിഗൗരവത്തിൽ റാലികളിൽ പ്രസംഗിച്ച പ്രിയങ്ക ഗാന്ധിയും ചെറുചടപ്പോടെ ഘടാ ഘട്ട് കാച്ചി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ്  ഘടാ ഘട്ട് കഴിഞ്ഞ് പിന്നെയും മുന്നോട്ട് പോയി. രാഹുലിന് സമാനമായി  വെള്ള ഷർട്ടിൽ ആർജെഡിയുടെ റാന്തൽ വിളക്ക്  കുത്തിവെച്ചെത്തിയ തേജസ്വിയുടെ ഘട്ടാ ഘട്ട് റാപ് സോങ് പോലെ.

ജനക്കൂട്ടത്തെ ആവേശത്തിൽ ആക്കി JMM  നേതാവ് കൽപ്പന സോറനും ഘട്ടാ ഘട്ട് പ്രയോഗിച്ചു  ഘടാഘട്ട്  കത്തിക്കയറിയപ്പോൾ ബൂമറാങ്ങാക്കാൻ മോദിയുടെ ശ്രമം. ഏൽക്കാത്തത് കൊണ്ടാകണം മൂന്ന് റാലികൾ കൊണ്ടുവിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പീ​ർ​ബാ​ബ ദ​ർ​ഗ പൊളിക്കണമെന്ന്​ ഹിന്ദുത്വ സംഘടനകൾ

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ർ​ഗ​യും അ​ന​ധി​കൃ​ത നി​ർ​മി​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി എം.​എ​ൽ.​എ ദേ​വാ​യാ​നി ഫ​ര​ൻ​ഡേ രം​ഗ​ത്തു​വ​ന്ന​ത്.

Published

on

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് ന​ഗ​ര​ത്തി​ൽ കാ​ത്തേ ഗ​ല്ലി​യി​ലു​ള്ള പീ​ർ​ബാ​ബ ദ​ർ​ഗ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​ത്തെ ബി.​ജെ.​പി എം.​എ​ൽ.​എ​യും. ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ഗ​ര​സ​ഭ നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ർ​ഗ​യും അ​ന​ധി​കൃ​ത നി​ർ​മി​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി എം.​എ​ൽ.​എ ദേ​വാ​യാ​നി ഫ​ര​ൻ​ഡേ രം​ഗ​ത്തു​വ​ന്ന​ത്.

അ​ഡീ​ഷ​ന​ൽ മു​നി​സി​പ്പ​ൽ ക​മീ​ഷ​ണ​ർ സ്മി​ത സ​ഗാ​ഡെ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കി​ര​ൺ​കു​മാ​ർ ച​വാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത്​ ത​ടി​ച്ചു​കൂ​ടി​യ ഹി​ന്ദു​ത്വ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ദ​ർ​ഗ​യും അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ​ആ​രോ​പി​ച്ച്​ പൊ​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റോ​ഡ​രി​കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ച് വ​ഖ​ഫ് ബോ​ർ​ഡി​ന്റെ പേ​രി​ൽ അ​ധി​കാ​രി​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന പ​തി​വ്​ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ഖ​ഫ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു.

Continue Reading

india

മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം

മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു.

Published

on

പ്രധാനമന്ത്രി മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -2 ആയി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -1 പി കെ മിശ്രയാണ്.

അദ്ദേഹം 2019 മുതല്‍ ആ പദവിയില്‍ തുടരുന്നുണ്ട്. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയോ ആയിരിക്കും ദാസിന്റെ നിയമനം എന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്. മോദിയുടെ കടുത്ത അനുയായി ആയാണ് അദ്ദേഹം അറിയപ്പെടുന്നത്

1957 ഫെബ്രുവരി 26 ന് ഭുവനേശ്വറില്‍ ജനിച്ച ദാസ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1980 ബാച്ച് തമിഴ്നാട് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം, തമിഴ്നാട്ടിലും കേന്ദ്ര സര്‍ക്കാരുകളിലും വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.2021 ല്‍, പൊതുഭരണത്തിനുള്ള സംഭാവനകള്‍ക്ക് ഉത്കല്‍ സര്‍വകലാശാല ദാസിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബിരുദം നല്‍കി.

Continue Reading

india

യു.പിയില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് തകര്‍ത്തു; റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് വാദം

കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്.

Published

on

ത്തര്‍പ്രദേശില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്‍. റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ഡല്‍ഹി റോഡിലാണ് സംഭവം. നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പദ്ധതിയായ റാപ്പിഡ് റെയില്‍ സിസ്റ്റത്തിന്റെ  ഭാഗമായാണ് പൊളിക്കല്‍ നടപടി.

കനത്ത പൊലീസ് സന്നാഹത്തോടെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്. സംഭവത്തില്‍ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നടപടി തികഞ്ഞ അനീതിയാണെന്ന് നാട്ടുകാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാല്‍ മസ്ജിദ് പൊളിച്ചുമാറ്റിയതില്‍ ന്യായീകരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. റാപ്പിഡ് റെയില്‍ പദ്ധതിയുടെ ഭാഗമാണ് പൊളിക്കല്‍ നടപടിയെന്നും പദ്ധതി വിശാലമായ ഒന്നാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പള്ളി കമ്മിറ്റിയിലെ അംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മസ്ജിദ് പൊളിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിക്രം സിങ് പറഞ്ഞു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും (എ.ഡി.എം) എന്‍.സി.ആര്‍.ടി.സി ഉദ്യോഗസ്ഥരുമാണ് മസ്ജിദ് കമ്മിറ്റിയിലുള്ളവരുമായി ചര്‍ച്ച നടത്തിയതെന്നും എസ്.പി പറഞ്ഞു. ഫെബ്രുവരി 20നാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ മസ്ജിദ് പൊളിച്ചത്.

മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതിനായി ബദല്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നും അത്തരമൊരു അപേക്ഷ കമ്മിറ്റി നല്‍കിയിട്ടില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് യു.പിയിലെ ഹത നഗറിലെ മദ്‌നി മസ്ജിദ് അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റേയുടെ കാലാവധി പൂര്‍ത്തിയായതോടെയായിരുന്നു നടപടി.

സംസ്ഥാനത്തുടനീളമായി ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് വികസനത്തിന്റെ പേരിലുള്ള യു.പി ഭരണകൂടങ്ങളുടെ പൊളിക്കല്‍ നടപടികള്‍.

Continue Reading

Trending