Connect with us

india

കടല്‍ത്തീര ഖനനം; ടെന്‍ഡറുകള്‍ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിക്ക് കത്തയച്ചു

ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

Published

on

കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ, നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത്. ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

‘ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു.

എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം’ എന്ന് രാഹുൽ കത്തിൽ പറയുന്നു. ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

2023ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്.

സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

നിലവിൽ കടൽ ഖനനത്തിനായി 13 ഓഫ്‌ഷോർ ബ്ലോക്കുകൾക്ക് ലൈസൻസ് നൽകുന്നതിനായാണ് ഖനി മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. തീരദേശവാസികളോട് കൂടിയാലോചിക്കാതെയും സാമൂഹിക-സാമ്പത്തിക ആഘാതം വിലയിരുത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബിൽ (എം.എം.എൽ) നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ, പ്രത്യേകിച്ച് കൊല്ലത്ത് കടൽത്തീര ഖനനം മത്സ്യ വിഭവത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രം 11 ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നുണ്ട്. ഖനനം, തീരദേശ ആവാസവ്യവസ്ഥയുടെ മണ്ണൊലിപ്പ് ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

india

ജാര്‍ഖണ്ഡില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്‍ ഉള്‍പ്പടെ എട്ട് മാവോവാദികളെ വധിച്ചു

സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്.

Published

on

ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നയാള്‍ എട്ട് മാവോവാദികളെ വധിച്ചു. തലക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിര്‍ന്ന കമാന്‍ഡര്‍ പ്രയാഗ് മാഞ്ചി(വിവേക്) എന്ന മാവോവാദിയും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിആര്‍പിഎഫും ബൊക്കാറോ ജില്ലാ പൊലീസും ചേര്‍ന്നാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

2025 അവസാനത്തോടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാവോവാദികളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ജാര്‍ഖണ്ഡ് പൊലീസിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 244 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഈ ഓപ്പറേഷന് മുമ്പുള്ള ഏറ്റുമുട്ടലുകളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

ജെ ഡി വാന്‍സും കുടുംബവും ഇന്ത്യയിലെത്തി; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും

Published

on

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാമളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

വാന്‍സിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സും കുട്ടികളുമുണ്ട്. ഇന്ന് വൈകീട്ടോടെ വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് വാന്‍സ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. പെന്റഗണ്‍, യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേരടങ്ങിയ ഒരു സംഘവും വാന്‍സിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.

യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം.  കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി,യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.

 

Continue Reading

Trending