Connect with us

india

സുപ്രധാന തസ്തികകൾ നികത്താതെ സർക്കാർ, സ​ർ​ക്കാ​റി​ന്റേ​ത് ദ​ലി​ത് വി​രു​ദ്ധ മ​നോ​ഭാ​വമെന്ന് രാ​ഹു​ൽ ഗാന്ധി

പ​ട്ടി​ക​ജാ​തി ക​മീ​ഷ​നി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് സു​പ്ര​ധാ​ന പോ​സ്റ്റു​ക​ളും പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​നി​ൽ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യു​മാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

Published

on

ദേ​ശീ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​നു​ക​ളി​ലെ സു​പ്ര​ധാ​ന ത​സ്തി​ക​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ഴി​ഞ്ഞു​കി​ട​ന്നി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. പ​ട്ടി​ക​ജാ​തി ക​മീ​ഷ​നി​ൽ ഉ​പാ​ധ്യ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് സു​പ്ര​ധാ​ന പോ​സ്റ്റു​ക​ളും പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​നി​ൽ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യു​മാ​ണ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ദ​ലി​ത്, ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ക​മീ​ഷ​നു​ക​ളി​ലെ സു​പ്ര​ധാ​ന ത​സ്തി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ കേ​​ന്ദ്ര സ​ർ​ക്കാ​റി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തു​വ​ന്നു. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ ദ​ലി​ത്, ആ​ദി​വാ​സി വി​രു​ദ്ധ മ​നോ​ഭാ​വ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ങ്ങ​ളാ​യ ഈ ​ക​മീ​ഷ​നു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് ദ​ലി​ത​രു​ടെ ഭ​ര​ണ​ഘ​ട​ന​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും രാ​ഹു​ൽ ‘എ​ക്സി’​ൽ കു​റി​ച്ചു. ക​മീ​ഷ​ന​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ൽ ദ​ലി​ത​രു​ടെ ശ​ബ്ദം ആ​രു കേ​ൾ​ക്കും? അ​വ​രു​ടെ പ​രാ​തി​ക​ളി​ൽ ആ​രാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ക? ദ​ലി​ത​രു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ക​മീ​ഷ​ന് ഫ​ല​പ്ര​ദ​മാ​യി നി​റ​വേ​റ്റാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഈ ​ത​സ്തി​ക​ക​ൾ എ​ത്ര​യും വേ​ഗം നി​ക​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളെ ബി.​ജെ.​പി ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ​ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്റ് സ​​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​വ​ർ​ക്കെ​തി​രെ കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending