Connect with us

india

ബി.ജെ.പി സര്‍ക്കാര്‍ 1.5 ലക്ഷം കോടി കൊള്ളയടിച്ചു, പറയുന്നതെല്ലാം ജനക്ഷേമത്തിന് ആവശ്യമില്ലാത്ത കാര്യങ്ങള്‍- പ്രിയങ്ക ഗാന്ധി

Published

on

കര്‍ണാടക: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ’40 ശതമാനം കമീഷന്‍’ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കില്‍ 100 ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആശുപത്രികള്‍, 30,000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, 30 ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടുകള്‍ തുടങ്ങിയവ നിര്‍മിക്കാമായിരുന്നു. ഇതിനാലാണ് ജനങ്ങളുടെ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ ബി.ജെ.പിക്ക് കഴിയാത്തത്. ഓരോ ദിവസവും ജനക്ഷേമത്തിന് ഉപകാരമില്ലാത്ത പുതിയ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും പ്രിയങ്ക പറഞ്ഞു. ജനാധിപത്യം അപഹരിക്കുന്നവരാണ് ബി.ജെ.പി.

പലതരത്തിലുള്ള കവര്‍ച്ചക്കാരാണ് രാജ്യത്തുള്ളത്. ചിലര്‍ വീടുകളില്‍നിന്ന് കവര്‍ച്ച നടത്തുന്നു. ചിലരാകട്ടെ സര്‍ക്കാറിനെത്തന്നെ മോഷ്ടിക്കുന്നുവെന്നും 2018ലെ ബി.ജെ.പിയുടെ ഓപറേഷന്‍ താമര സംബന്ധിച്ച് പ്രിയങ്ക പറഞ്ഞു. ഇത്തരത്തില്‍ ജനാധിപത്യത്തെതന്നെ കവര്‍ച്ച ചെയ്യുന്നവരെ തടയണം. ബി.ജെ.പി ഭരണത്തില്‍ സകല മേഖലകളിലും ജനം ദുരിതത്തിലാണ്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി. 1,100 രൂപയാണ് പാചകവാതക സിലിണ്ടറിന്റെ വില. പെട്രോളിനും ഡീസലിനും കൊള്ളവിലയായതിനാല്‍ സകല മേഖലയിലും വിലക്കയറ്റം അതിരൂക്ഷമാണ്. പൊലീസ് എസ്.ഐ നിയമനപരീക്ഷയിലടക്കം വന്‍ ക്രമക്കേടാണ് നടന്നത്.

അഴിമതിക്കെതിരെയും ’40 ശതമാനം കമീഷന്‍ സര്‍ക്കാറി’നെതിരെയും കരാറുകാരുെട സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍നിന്ന് എട്ടുകോടി രൂപ അഴിമതിപ്പണം പിടികൂടിയെങ്കിലും നടപടിയുണ്ടായില്ല. 2.5 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടന്നിട്ടും യുവാക്കള്‍ക്ക് ജോലി നല്‍കുന്നില്ല. എല്ലാ തസ്തികകളിലും പണം വാങ്ങി നിയമനം നടത്തുകയാണ്. അസി. പ്രഫസര്‍ തസ്തികക്ക് 5070 ലക്ഷവും ലക്ചറര്‍ തസ്തികക്ക് 3050 ലക്ഷവും ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികക്ക് 30 ലക്ഷവുമാണ് വാങ്ങുന്നത്. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ തന്റെ രണ്ട് കാളകളെ വില്‍ക്കേണ്ടി വന്നുവെന്ന കര്‍ഷകന്റെ വേദനയും പ്രിയങ്ക പങ്കുവെച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസ്; കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സുപ്രിംകോടതി

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി

Published

on

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ചീഫ് ജസ്റ്റീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ട് സുപ്രിംകോടതി. കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് ജസ്റ്റിസ് ഡി.കെ ഉപാധ്യായ വ്യക്തമാക്കി.

കഴിഞ്ഞ ഹോളി ദിനത്തിലാണ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കെട്ടു കണക്കിന് പണം കണ്ടെത്തിത്. ഈ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയ ഡല്‍ഹി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രിംകോടതി പുറത്തുവിട്ടിരിക്കുന്നത്. കത്തിയ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പണം എത്രയുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി യശ്വന്ത് വര്‍മ്മ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നോട്ടിനെ കുറിച്ച് അറിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. തീപിടിത്തം ഉണ്ടായ മുറി സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം ഉപയോഗിക്കുന്നതാണ്. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഇത് സംബന്ധിച്ച് വിവരം ഇല്ലെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി സുപ്രിംകോടതി നിയോഗിച്ചിട്ടുണ്ട്.

Continue Reading

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ കനത്ത നടപടി വേണമെന്ന് ആവശ്യം

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

 

Continue Reading

Trending