Connect with us

india

സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്

Published

on

രാഷ്‌ട്രപതി ദ്രൗപദി മുർമു തന്റെ കന്നി യുദ്ധവിമാന യാത്ര നടത്തി.തന്ത്രപ്രധാനമായ വ്യോമത്താവളമായ അസമിലെ തേസ്പൂരിൽ നിനാണു സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ രാഷ്‌ട്രപതി പറന്നുയർന്നത്. ഇത് ആദ്യമായിട്ടാണ് അസമിലെ തേസ്പൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഒരു ഇന്ത്യൻ രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള വ്യോമത്താവളമാണ് തേസ്പൂര്‍. 2009ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ മുൻനിര യുദ്ധവിമാനത്തിൽ പറന്നിരുന്നു റഷ്യയുടെ സുഖോയ് വികസിപ്പിച്ചതും ഇന്ത്യയുടെ എയ്‌റോസ്‌പേസ് ഭീമൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ലൈസൻസിന് കീഴിൽ നിർമ്മിച്ചതുമായ ഇരട്ട സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ.

india

യു.പിയിൽ ഔദ്യോഗിക കസേര രാമന് സമര്‍പ്പിച്ച് രണ്ട് വനിതാ ജനപ്രതിനിധികള്‍

ഇവര്‍ യഥാക്രമം ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. 

Published

on

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ച് രണ്ട് വനിതാ ജനപ്രതിനിധികള്‍. രാമരാജ്യത്തിന്റെ പേരില്‍ അഡ്മിനിസ്‌ട്രേഷന്‍ നടപടികള്‍ മുന്നോട്ടുകൊണ്ട് പോകുമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

സീമ ദേവി (53), ശേഷ്‌ന ദേവി (65) എന്നിവരാണ് തങ്ങളുടെ ഇരിപ്പിടം രാമന് സമര്‍പ്പിച്ചത്. ഇവര്‍ യഥാക്രമം ഗദ്‌വാര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണും സദര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്.

രാമന്റെ അനുഗ്രഹം ലഭിച്ചതിനാല്‍ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നാണ് ജനപ്രതിനിധികള്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികള്‍ രാമന് ഇരിപ്പിടങ്ങള്‍ സമര്‍പ്പിച്ചത്.

2023 ജൂണില്‍ സീമ ദേവി തന്റെ കസേരയില്‍ രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. രാമന്റെ അധ്യക്ഷതയില്‍ ജൂണ്‍ 20ന് സീമ ദേവി മുന്‍സിപ്പാലിറ്റിയിലെ ആദ്യ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പേ രാമനെ പ്രതിഷ്ഠിച്ച് ഭരണം നടത്തണമെന്ന് സീമ ദേവി തീരുമാനിച്ചിരുന്നെന്ന് അവരുടെ സഹപ്രവര്‍ത്തകനായ സച്ചിന്‍ സിങ് ഷോലു പറഞ്ഞു. രാമന്റെ കീഴിലായിരിക്കും ഇനി ഭരണം നടക്കുകയെന്നും ഷോലു പ്രതികരിച്ചു.

തന്റെ അമ്മ അവരുടെ ഇരിപ്പിടം ശ്രീരാമന് സമര്‍പ്പിച്ചതായി ശേഷ്‌ന ദേവിയുടെ മകന്‍ ഗോള്‍ഡിയും പറഞ്ഞു. അമ്മ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് രാമന്റെ അനുഗ്രഹത്താലാണെന്നും ഗോള്‍ഡി കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 22നാണ് ബാബരി മസ്ജിദ് പൊളിച്ച ഭൂമിയില്‍ പണിത അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. അന്നേദിവസം ഗദ്വാര മുന്‍സിപ്പാലിറ്റിയിലെ ശ്രീരാമ സ്‌ക്വയറില്‍ 11 അടി നീളമുള്ള രാമന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഗദ്‌വാരയിലെ ഒരു ശിവക്ഷേത്രത്തില്‍ രാം ലല്ലയുടെ ഒരു പ്രതിമയും സ്ഥാപിക്കുകയുണ്ടായി.

 

Continue Reading

india

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച് കാനഡ

കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

Published

on

പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് ‘ഓസ്‌ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

‘ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്‍ക്ക് ലഭ്യമല്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പെന്നി വോങ്ങിനൊപ്പം എസ് ജയശങ്കറിന്‌റെ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അത്ഭുതവും വിചിത്രവുമായി തോന്നുന്നു’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്.

കാനഡയില്‍ നടക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് കനല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്‍ശിച്ചത്. ഇതില്‍നിന്ന് എന്തുകൊണ്ടാണ് ഓസ്ട്രേലിയ ടുഡേ ചാനല്‍ കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്‌ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Continue Reading

india

വയനാട് ജനതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളത് ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Published

on

വയനാട് ജനതയും, കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.വയനാടിനെ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനത്തോടെയാണ് രാഹുല്‍ ഗാന്ധി കണ്ടത്.എം പി യുടെ പ്രാദേശിക വികസന ഫണ്ടിലെ 1 2 3 % ശതമാനവും അദ്ദേഹം ഇവിടെ ചെലവഴിച്ചു.

പാര്‍ലിമെന്റിന്റെ ഇരുസഭകളിലും വയനാടിന് വേണ്ടി കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തി ‘.പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയായ വാക്കുകളായി അവശേഷിച്ചു.വെറും തുച്ഛമായ തുക മാത്രമാണ് ദുരിതബാധിതര്‍ക്ക് ധനസഹായമായി നല്‍കിയത്.മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായം വാരികോരി കൊടുത്തു.’ കേന്ദ്ര സര്‍ക്കാര്‍ ധനസഹായ വിതരണത്തില്‍ വിവേചനം കാണിച്ചു.മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമം.വിഭജനത്തിന്റെ രാഷ്ട്രിയം ബി ജെ പി കേരളത്തിലും ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാവിനെയാണ് വേണ്ടത്.

നരേന്ദ്ര മോദി എപ്പോഴും പൊള്ളയായ വാഗ്ദാനം നല്‍കുന്നു. വ്യാജ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത് .രണ്ട് കോടി ജോലി രാജ്യത്തെ ചെറുപ്പകാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞു. അത് നല്‍കിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു.

വിദേശത്ത് നിന്ന് കള്ള പണം കൊണ്ടുവന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കുമെന്ന് പറഞ്ഞു അത് നല്‍കിട്ടുണ്ടൊ
രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ വില വര്‍ധിച്ചു.ജനങ്ങള്‍ക് ഇടയില്‍ വിദ്വേഷം വളര്‍ത്തി ‘നരേന്ദ്ര മോദി ഭരണത്തില്‍ സ്ത്രീകള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമം വര്‍ധിച്ചു. മോദി പറയുന്നത് എല്ലാവരുടെയും കൂടെ എല്ലാവര്‍ക്കും വികസനം എന്നാണ്. എന്നാല്‍ ആര്‍ എസ് എസിന് ഒപ്പം മാത്രമാണ് മോദി സര്‍ക്കാര്‍.

മോദി സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കളായ ചില മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്തിന്റെ സമ്പത്ത് 10% വരുന്ന സമ്പന്നരുടെ കൈയില്‍. ഇതാണ് മോദിയുടെ രീതി. ഇതാണ് മോദിയുെടെ ഭരണം.രാഹുല്‍ ഗാന്ധിക്ക് നല്‍കിയ വിജയത്തിന് സമാനമായ വിജയം പ്രിയങ്ക ഗാന്ധിക്ക് നല്‍കണം.

രാജ്യത്തെ മുഴുവനുമുള്ള ജനങ്ങളുടെ അവകാശത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി പോരാടി.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗ്യാരന്‍ഡി യെ കുറിച്ച് മോദി ജി തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ വാഗ്ദനം പൊള്ളയാണെന്ന പറയുന്നത്.

കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കിയാണ് മോദി ജി കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ക്ക് എതിരെ   പ്രചാരണം നടത്തുന്നത്.നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് നല്‍കാറുള്ളു.വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രമല്ല കോണ്‍ഗ്രസ് മുന്നോട്ട് വരുന്നത് ജനക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending