Connect with us

india

‘തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിക്ക് എന്തും ചെയ്യാനാകും’; പൂഞ്ച് ഭീകരാക്രമണത്തിൽ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ

അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എന്തും ചെയ്യാം” – അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

Published

on

പൂഞ്ച് ഭീകരാക്രമണത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയെ വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വരുമ്പോൾ എന്തും ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

“പുൽവാമ ആക്രമണം ഇപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു. അന്നത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പുതുമയില്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എന്തും ചെയ്യാം” – അമരീന്ദർ സിങ് രാജ വാറിങ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ലുധിയാന സീറ്റിലെ കോൺഗ്രസിന്റെ സ്ഥാനാർഥി കൂടിയാണ് അമരീന്ദർ സിങ് രാജ വാറിങ്. തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഇത്തരം സംഭവങ്ങളെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ആരോപിച്ചിരുന്നു.

ശനിയാഴ്ച വൈകിട്ടാണ് ജമ്മു കശ്മീര്‍ പൂഞ്ചിൽ ഷാസിതാറിന് സമീപം വ്യോമസേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. ഭീകരർ പതുങ്ങിയിരുന്ന് വാഹനങ്ങൾക്കുനേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യോമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ടത്.

india

സിനിമയ്ക്ക് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര്; പ്രഖ്യാപനത്തിനു പിന്നാലെ വ്യാപക വിമര്‍ശനം, മാപ്പ് പറഞ്ഞ് സംവിധായകന്‍

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകനെതിരെ വ്യാപക വിമര്‍ശനം.

Published

on

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകനെതിരെ വ്യാപക വിമര്‍ശനം. പിന്നാലെ മാപ്പ് പറഞ്ഞ് സംവിധായകന്‍ ഉത്തം മഹേശ്വരി.

പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല സിനിമ പ്രഖ്യാപിച്ചതെന്ന് വിമര്‍ശനത്തിനു പിന്നാലെ ഉത്തം മഹേശ്വരി നല്‍കുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജ്യത്തോടും സൈനികരോടുമുള്ള സ്നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരിലാണ് സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയല്ലെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.

രാജ്യം സംരക്ഷിക്കുന്നതിനായി സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനിടെ പേരും പണവും സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്നും ഉത്തം മഹേശ്വരിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മാപ്പ് പറഞ്ഞത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍: കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടു

ഓപ്പറേഷന്‍ സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ഓപ്പറേഷന്‍ സിന്ദൂരിലൂടെ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലശ്കറെ ത്വയ്യിബ ഭീകരന്‍ അബൂ ജന്ദാല്‍, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ ബന്ധു യൂസുഫ് അസ്ഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി പിടിഐ, എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ സൈന്യത്തിന്റെ പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തീവ്രവാദ ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. അതേസമയം ഡാല്‍ തടാകത്തിനു സമീപം മിസൈല്‍ പതിച്ചതായും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ കണ്ടെത്തിയ പാക് മിസൈല്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.

കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സംഘര്‍ഷത്തിനിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗം അവസാനിച്ചു. യോഗത്തില്‍ റോ, ഐബി മേധാവിമാരും പ്രതിരോധമന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

Continue Reading

india

മണ്‍സൂണ്‍ മെയ് 27ന് എത്തും

Published

on

മെയ് 27ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കേരളത്തിലെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ എത്തിക്കഴിഞ്ഞാല്‍ ഇത്തവണ നേരത്തെ മഴ തുടങ്ങും. 2009ലും ഇതിന് മുമ്പ് നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ള ചരിത്രം നമുക്കുണ്ട്.

സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.

2025 ഏപ്രിലില്‍ സാധാരണയുള്ളതിനേക്കാള്‍ മഴ പ്രവചിച്ചിരുന്നു. എന്നാല്‍ എല്‍ നിനോ മൂലം സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ രാജ്യത്ത് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴ സാധാരണ മഴയായിട്ടാണ് കണക്കാക്കുന്നത്. 90 ശതമാനത്തിനും 95 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ താഴെയാണ് മഴ ലഭ്യത. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ സാധാരണയേക്കാള്‍ കൂടുതലാണ് മഴ. 110 ശതമാനത്തില്‍ കൂടുതലുള്ളത് അധിക മഴയായി കണക്കാക്കപ്പെടുന്നു.

Continue Reading

Trending