Connect with us

Education

പ്ലസ് വണ്‍ സീറ്റ്; പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല

മലപ്പുറത്തും പ്രതിസന്ധി തീരുന്നില്ല

Published

on

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്. എന്നാല്‍, പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.

കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി ഒട്ടും തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള കണക്കുകള്‍

മലപ്പുറം

അപേക്ഷകര്‍ 16879

അലോട്ട്മെന്റ് ലഭിച്ചത് 6999

പ്രവേശനം കാത്തു നില്‍ക്കുന്നവര്‍ 9880

ശേഷിക്കുന്ന സീറ്റുകള്‍ 89

കുറവുള്ള സീറ്റുകള്‍ 9791

പാലക്കാട്

അപേക്ഷകര്‍ 8133

അലോട്ട്മെന്റ് ലഭിച്ചത് 2643

പ്രവേശനം കാത്തു നില്‍ക്കുന്നത് 5490

ശേഷിക്കുന്ന സീറ്റുകള്‍ 1107 മാത്രം

കുറവുള്ള സീറ്റുകള്‍ 4383

കോഴിക്കോട്

അപേക്ഷകര്‍ 7190

അലോട്ട്മെന്റ് ലഭിച്ചത് 3342

പ്രവേശനം കാത്തു നില്‍ക്കുന്നത് 3838

ശേഷിക്കുന്ന സീറ്റുകള്‍ 1598 മാത്രം

കുറവുള്ള സീറ്റുകള്‍ 2250ട

മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് നിയമസഭയില്‍ പറഞ്ഞത്. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകള്‍ അനുവദിക്കുക. ഒരു സയന്‍സ് ബാച്ചിന് പുറമെ ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് കാസര്‍ക്കോട് അനുവദിക്കുക.

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാം. കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശിപാര്‍ശകള്‍ എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെമുതല്‍

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ്‌ ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ ബുധനാഴ്‌ച തുടങ്ങും. പ്ലസ്‌ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന്‌ വെള്ളിയാഴ്‌ചയാണ്‌ ആരംഭിക്കുക.

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക്‌ ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും പകല്‍ 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ്‌ ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുള്ള പരീക്ഷ രണ്ട്‌ മുതല്‍ 4.15 വരെയായിരിക്കും. ഒന്ന്‌, രണ്ട്‌ ക്ലാസുകളില്‍ സമയദൈർഘ്യമില്ല. പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പരീക്ഷ അവസാനിപ്പിക്കാം. 12ന്‌ പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13ന്‌ സ്‌കൂള്‍ അടയ്‌ക്കും.

Continue Reading

Education

പത്താംതരം തുല്യതാപരീക്ഷ: സെപ്റ്റംബര്‍ 11 വരെ ഫീസ് അടക്കാം

അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

Published

on

ഒക്ടോബർ 21 മുതല്‍ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്.അപേക്ഷകൻ നേരിട്ട് ഓണ്‍ലൈനായി രജിസ്‌ട്രേഷനും കണ്‍ഫർമേഷനും നടത്തണം.

കണ്‍ഫർമേഷൻ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകള്‍ ഉള്‍പ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്. വിശദവിവരങ്ങള്‍ക്ക്: https://pareekshabhavan.kerala.gov.in.

Continue Reading

Education

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published

on

എം.സി.എ. / ബി.സി.എ. സീറ്റൊഴിവ്

പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ., ബി.സി.എ. – ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സെന്ററിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447525716.

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. ഹോണേഴ്‌സ് കോഴ്‌സിൽ എൽ.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 14-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0487 2607112, 9400749401, 8547044182.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികൾക്കുള്ള സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. ( 2016 മുതൽ 2018 വരെ പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 13 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ

വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.എ. അറബിക് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 13-ന് രാവിലെ 10.30-ന് നടക്കും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ

വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.കോം. വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി വൈവ ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് നടക്കും. കേന്ദ്രം : ഗവ. കോളേജ് മടപ്പള്ളി, സെന്റ് തോമസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS 2020, 2021 പ്രവേശനം) ഏപ്രിൽ 2022, 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.കോം. (CBCSS), എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പിൽ (നോൺ CSS) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ-ഉൽ-ഉലമ (CUCBCSS / CBCSS-UG 2018 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

Continue Reading

Trending