Connect with us

kerala

പോപ്പുലര്‍ ഫ്രണ്ട് : സര്‍ക്കാര്‍ ജപ്തി നടത്തിയത് നിരപരാധികളുടെ വീടുകളില്‍; ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും !

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

Published

on

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരില്‍ ജപ്തി നടപടി സ്വീകരിക്കാനുത്തരവിട്ട സര്‍ക്കാര്‍ ജപ്തി നടത്തിയത് പാവപ്പെട്ട നിരപരാധികളുടെ വീടുകളില്‍. ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും. കോട്ടക്കല്‍ പള്ളിയാലില്‍ ഇന്ത്യനൂര്‍ മുഹമ്മദിന്റെ മകന്‍ അലവി മരിച്ചിട്ട് 15 വര്‍ഷമായി. 60 വയസ്സുള്ള കൊളക്കാടന്‍, അവറാന്‍കുട്ടി, പുലിക്കോട് സ്വദേശി മജീദ്, ആമപ്പാറ പുളിക്കല്‍ ഫൈസല്‍ (46) തുടങ്ങിയവരുടെ വീടുകളിലാണ് ജപ്തിനടപടി ആരംഭിച്ചത്.


ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടിയുമായി ഇറങ്ങിയത്. സെപ്തംബറില്‍ നടന്ന ഹര്ത്താലില്‍ ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്‍. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലും മറ്റും നിരപരാധികളും മരണപ്പെട്ടവരുമായ ആളുകളുടെ വീടുകളിലാണ് റവന്യൂജീവനക്കാര്‍ ജപ്തിയുമായി ചെന്നത്. നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ് പറയുന്നത്. ഇന്ന് അഞ്ചുമണിക്കകം ജപ്തി നടത്തണമെന്നാണ് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. 5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

kerala

അങ്കണവാടിയിൽ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

Published

on

അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാർക്ക് സസ്പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അങ്കണവാടിയില്‍ വീണ മൂന്നുവയസുകാരിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേല്‍ക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ കുഞ്ഞിന്റെ തലയില്‍ രക്തം കട്ടപിടിക്കുകയും തോളെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.

ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ നടത്തിയ സി.ടി സ്‌കാനില്‍ കുഞ്ഞിന്റെ തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടെന്നും സ്പൈനല്‍ കോഡില്‍ ക്ഷതമുണ്ടെന്നും കണ്ടെത്തുകയായിരുന്നു. നിലവില്‍ കുഞ്ഞ് ഐ.സി.യുവില്‍ ചികിത്സയിലാണ്.

പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ നല്‍കാനോ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. പരിക്കേറ്റ വിവരം തങ്ങളെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

പതിവ് പോലെ മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയില്‍ നിന്നും രതീഷ് വീട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. പിന്നാലെ കുഞ്ഞ് നിര്‍ത്താതെ ഛര്‍ദ്ദിക്കുകയും ക്ഷീണിതയാകുകയും ആയിരുന്നു.

ആറ് കുട്ടികളാണ് മാറനല്ലൂര്‍ അങ്കണവാടിയില്‍ പഠിക്കുന്നത്. വൈഗയുടെ ഇരട്ട സഹോദരനും മാറനല്ലൂര്‍ അങ്കണവാടിയിലാണ് പഠിക്കുന്നത്.

രക്ഷിതാക്കള്‍ വിവരം തിരക്കിയതിനെ തുടര്‍ന്ന് വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്ന് സഹോദരൻ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കണ്ടലയിലെ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് എസ്.എ.ടിയിലേക്ക് മാറ്റുകയുമായിരുന്നു.

സംഭവത്തില്‍, കുഞ്ഞ് കസേരയില്‍ നിന്ന് വീണിരുന്നുവെന്നും രക്ഷിതാക്കളോട് പറയാന്‍ മറന്നു പോയെന്നുമാണ് അധ്യാപിക പ്രതികരിച്ചത്. കുട്ടിക്ക് മറ്റ്

Continue Reading

kerala

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു.

Published

on

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. പാലക്കാട്ടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോല്‍വിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് നേരിട്ട തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ കടുത്ത പൊട്ടിത്തെറി തുടങ്ങിയിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ പോലും കൈയൊഴിഞ്ഞുതുടങ്ങി.

പാലക്കാട്ടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ രാജിവയ്ക്കണമെന്നാണ് ഔദ്യോഗിക പക്ഷത്തെ അടക്കം നേതാക്കള്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണം എന്ന വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

പാലക്കാട് വോട്ട് കുറഞ്ഞത് ഗൗരവകരമെന്നാണ് വിലയിരുത്തല്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടിട്ട് പോലും അമിത ആത്മവിശ്വാസം പുലര്‍ത്തിയ നേതൃത്വത്തിന്റെ നിലപാട് വിനയായെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ തോല്‍വിയില്‍ സുരേന്ദ്രന്റെ സ്ഥിരം വിമര്‍ശകരായ പി.കെ കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

crime

വീട്ടമ്മയെ പീഡിപ്പിച്ചു, വിഡിയോ പകർത്തി ഭീഷണി: വ്ലോഗർ അറസ്റ്റിൽ

ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു.

Published

on

അയൽവാസിയായ സ്ത്രീയെ പീഡിപ്പിച്ച് വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന യുവതിയെ മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകർത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീ‍‍ഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകി.

ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 2022 ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്.

Continue Reading

Trending