Connect with us

india

വാഹനങ്ങളു​ടെ പെർമിറ്റ്​ ഫീസ്​ കുത്തനെ ഉയർത്തുന്നു

ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും.

Published

on

കാ​റു​ക​ൾ അ​ട​ക്കം ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധി​പ്പി​ച്ച്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ക​ര​ട്​ വി​ജ്ഞാ​പ​നം. കാ​റു​ക​ളു​ടെ പെ​ർ​മി​റ്റ്​ ഫീ​സ്​ 760 രൂ​പ​യി​ൽ​നി​ന്ന്​ 1000 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക.

14 മു​ത​ൽ 21 സീ​റ്റു​ക​ൾ​വ​രെ കോ​ൺ​ട്രാ​ക്ട്​ കാ​ര്യേ​ജ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2800 രൂ​പ​യാ​യി​രു​ന്ന​ത്​ 4500 രൂ​പ​യാ​യി ഉ​യ​രും. 21 സീ​റ്റി​ന്​ മു​ക​ളി​ലു​ള്ള​വ​യു​ടേ​ത്​ ​ 5250 രൂ​പ​യാ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. 3960 രൂ​പ​യാ​ണ്​ നി​ല​വി​ൽ. ഇ​ട​ത്ത​രം ഗു​ഡ്​​സ്​ വാ​ഹ​ന​ങ്ങ​ളു​ടേ​ത്​ (എ​ൽ.​ജി.​വി) 1170 രൂ​പ​യി​ൽ​നി​ന്ന്​ 1500 ആ​യി ​ വ​ർ​ധി​ക്കും. എ​ൽ.​ജി.​വി​ക്ക്​​ മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 2250 രൂ​പ​യാ​യും. നി​ല​വി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 1870 രൂ​പ​യാ​ണ്​ പെ​ർ​മി​റ്റി​നാ​യി ന​ൽ​കേ​ണ്ട​ത്.

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ല​വി​ലെ പെ​ർ​മി​റ്റ്​ ഫീ​സ്​ 5900 രൂ​പ​യാ​ണ്. ഇ​ത്​ 8250 ആ​യാ​ണ്​ വ​ർ​ധി​ക്കു​ക. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ നി​ര​ക്കും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ർ​മി​റ്റ്​ ഫീ​സി​ന്​ പു​റ​മേ സ​ർ​വി​സ്​ ചാ​ർ​ജ്​ എ​ന്ന പേ​രി​ൽ 170 രൂ​പ​കൂ​ടി എ​ല്ലാ വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ളും അ​ധി​ക​മാ​യി അ​ട​യ്​​ക്ക​ണം. അ​ഞ്ച്​ വ​ർ​ഷം കൂ​ടു​മ്പോ​ഴാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പെ​ർ​മി​റ്റ്​ പു​തു​ക്കേ​ണ്ട​ത്. പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധ​ന​ക്കെ​തി​രെ ബ​സു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി.

india

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

Published

on

സ്ത്രീകളെ കന്യകാത്വപരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. സ്ത്രീകളെ സംശയത്തിന്റെ പേരില്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിക്ക് അനുവാദം നല്‍കാനാകില്ലെന്ന് ഛത്തീസ്ഗഢ് കോടതി പറഞ്ഞു. ഇത് വ്യക്തികളുടെ അന്തസിനെ മുറിപ്പെടുത്തുന്നതാണെന്നും ആര്‍ട്ടിക്കിള്‍ 21 എന്നത് മൗലികാവകാശങ്ങളുടെ ഹൃദയമായി കണക്കാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ക്രിമിനൽ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ വിധി. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് കോടതി ചോദ്യം ചെയ്തത്.

ഭാര്യയെ ഇത്തരമൊരു പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് അവരുടെ അവകാശലംഘനമാണെന്നും ഭാര്യയുടടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന് സ്വയം പരിശോധനയ്ക്ക് വിധേയനായി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന മൗലികാവകാശം എന്തിന്റെ പേരിലായാലും വിട്ടുവീഴ്ച ചെയ്യാനാകുന്നതല്ല. ഒരു സ്ത്രീയുടേയും അന്തസ്സ് ഹനിക്കുന്ന വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍; ആറ് മരണം

കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്

Published

on

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. കുളു ജില്ലയിലെ മണികര്‍ണിയിലാണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

‘മണികരണ്‍ ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്” കുളു എംഎല്‍എ സുന്ദര്‍ സിംഗ് താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending