kerala
പി.സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

ഡോ. പിസരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും, അച്ചടക്കലംഘനവും നടത്തിയ ഡോ.പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
india
മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം ഇന്ന്

ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഇന്ന് സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേരും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
അഞ്ച് നിലകളിലായാണ് സമുച്ചയം. ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിങ് ഹാളുകള്‍, വര്‍ക്ക് സ്പേസുകളും കൂടാതെ കൊമേഴ്സ്യല്‍ സ്പേസ്, ബോര്‍ഡ് റൂം, ഡിജിറ്റല്‍ സ്‌ക്രീനോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡെയിനിങ് ഏരിയ, പ്രാര്‍ഥനാ മുറി എന്നിവ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഭാരവാഹികളായ അബ്ദുല്‍ സമദ് സമദാനി എംപി, അഡ്വ. ഹാരിസ് ബീരാന്‍ എംപി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
kerala
ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു
കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം.

ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടിലുകളില്‍ ഒന്നായ കൂടലാര്‍കുടി സ്വദേശി മൂര്‍ത്തി ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തി (5) ആണ് മരണപ്പെട്ടത്. കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം. ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി.
News
കോട്ടയത്ത് തര്‍ക്കത്തിനിടെ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചു; ചികിത്സയിലിരിക്കെ ദാരുണാന്ത്യം; പ്രതി പിടിയില്‍
ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയത്ത് ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഭരണങ്ങാനത്തെ ഇടമറ്റം എഫ്.സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷണ്‍മുഖവേലാണ് (38) മരിച്ചത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തര്‍ക്കത്തിനിടെ സൂര്യയെ കാര്‍ത്തിക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൂര്യയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരവേ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.. പാലാ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.
-
kerala3 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മന്മോഹന് സിങ്ങിന്റെ പേര് നല്‍കും; ബില്‍ കര്‍ണാടക നിയമസഭ പാസാക്കി
-
News3 days ago
ഇസ്രാഈല്‍ വീണ്ടും ആക്രമണം നടത്തിയാല്‍ പുതിയ മിസൈലുകള്‍ വിന്യസിക്കുമെന്ന് ഇറാന്
-
kerala3 days ago
ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
-
GULF3 days ago
അബുദാബിയില്‍ പ്രവാസികളുടെ വിവാഹത്തില്‍ വന്‍വര്‍ധനവ്
-
kerala3 days ago
ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടും, ജീവനക്കാരെ ഒഴിപ്പിക്കണം; കോട്ടയം കലക്ടറേറ്റിന് ബോംബ് ഭീഷണി സന്ദേശം
-
News3 days ago
2-1; പെനാല്‍റ്റി ഗോളുകളുമായി ലൂയിസ് സുവാരസ്
-
india3 days ago
ഡല്‍ഹിയിലെ ആറ് സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു