Connect with us

kerala

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

Published

on

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് നാലുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Published

on

പാലക്കാട് നാലുവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കാഞ്ഞിരപ്പുഴ ചേലേങ്കര നെടുങ്ങോട്ടില്‍ സുധീഷിന്റെ മകന്‍ ധ്യാനിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ വീടിന്റ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടിലുള്ളവര്‍ ഓടിയെത്തുകയായിരുന്നു.

മുഖത്തും ദേഹത്തും പരിക്കേറ്റ കുട്ടിയെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

kerala

റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍.

Published

on

റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ കുടിശിക പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ക്ക് 50 കോടി രൂപ അനുവദിച്ചു.

ഈ മാസം ആദ്യം മുതല്‍ സമരത്തില്‍ ആണ് വാതില്‍പ്പടി വിതരണക്കാര്‍. രണ്ടുമാസത്തെ തുക കുടിശികയായതോടെയാണ് തീരുമാനം. പല റേഷന്‍കടകളിലും ആവശ്യക്കാരെ മടക്കി അയക്കേണ്ട സ്ഥിതിയുണ്ടെന്ന് റേഷന്‍ കടയുടമകള്‍ ആരോപിച്ചിരുന്നു.

Continue Reading

kerala

ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ദേശീയപാത തകര്‍ന്ന വിഷയത്തില്‍ എന്‍എച്ച്എഐയെ വിമര്‍ശിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്‍ന്നതെന്നും സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മലപ്പുറത്ത് ദേശീയപാത തകര്‍ന്നതിന് ശേഷവും റോഡ് നിര്‍മാണത്തില്‍ വിദഗ്ധരെന്ന് ഇപ്പോഴും ആത്മവിശ്വാസമുണ്ടോയെന്ന് ദേശീയപാതാ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു. എന്താണ് സംഭവിച്ചതെന്നതില്‍ ഇടക്കാല റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി എന്‍എച്ച്എഐയ്ക്ക് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ പറഞ്ഞു. ഈ മാസം 16 ന് മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.

Continue Reading

Trending