Connect with us

india

വഖ്ഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെ എതിർത്തുകൊണ്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സ്പീക്കർക്ക് നോട്ടീസ് നൽകി

Published

on

വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ്‌വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വഖ്ഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖ്ഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണ്. വഖ്ഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖ്ഫ് ബോര്‍ഡുകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാനും മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ബില്‍ മതസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും ഫെഡറലിസത്തിന്റയും മാത്രമല്ല ജനാധിപത്യത്തിന്റെയും പാര്‍ലിമെന്ററി നിയമനിര്‍മ്മാണത്തിന്റെ കീഴ് വഴക്കങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നന്നായി നടന്നുവരുന്ന വഖ്ഫ് ബോര്‍ഡുകളെ തകര്‍ത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഇടപെടലിന് അവസരമൊരുക്കുന്ന വിവിധ വകുപ്പുകള്‍ ബില്ലിലുണ്ട്.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടു കാലം വ്യവസ്ഥാപിതമായി നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വഖ്ഫ് സ്വത്തുക്കളെയും സ്ഥാപനങ്ങളെയും സ്വന്തക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ സൗകര്യപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിലൂടെ ചെയ്യുന്നത്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിച്ചുരുക്കി, അതിനെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് ഇടപെടാനും വഖ്ഫ് ഭരണം ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനും ഉന്നംവെക്കുന്ന വകുപ്പുകളും പുതിയ ബില്ലിലുണ്ട്. കഴിഞ്ഞകാലത്തെ മാറിവന്ന സര്‍ക്കാറുകള്‍ വഖ്ഫ് പരിരക്ഷിക്കാനും ഫലപ്രദമായി പ്രവര്‍ത്തിക്കാനുമാണ് നിയമപരമായ നടപടികള്‍ കൈക്കൊണ്ടതെങ്കില്‍ ഈ സര്‍ക്കാര്‍ അതിനെ സ്വന്തമാക്കാനും അന്യാധീനപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമാണ് ഇപ്പോള്‍ പുതിയ നിയമങ്ങളുമായി വന്നിരിക്കുന്നത്. ഭരണഘടനാപരമായി സ്ഥാപിതമായ, ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളോട് ബന്ധപ്പെട്ട ധാര്‍മ്മികവും പവിത്രവുമായ സ്ഥാപനങ്ങളിലാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈവെക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളടക്കം രാജ്യത്തെ എല്ലാ മതേതരകക്ഷികളും പൊതുസമൂഹവും ഈ അന്യായമായ ബില്ലിനെ എതിര്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

india

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന് ചന്ദ്രബാബു നായിഡു; പ്രസ്താവനയെ ചൊല്ലി വിവാദം

തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

Published

on

മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്. ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാർട്ടി(വൈഎസ്ആര്‍സിപി) സര്‍ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞത് വിവാദങ്ങള്‍ക്ക് വീര്യം കൂട്ടിയിരുന്നു.

എന്നാൽ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. നായിഡുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ 100 കോടി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതിന്റെ പേരിൽ ‘നിന്ദ്യമായ രാഷ്ട്രീയം’ കളിക്കുന്നതിന് ടിഡിപിയെയും പ്രതിപക്ഷമായ വൈഎസ്ആർസിപിയെയും കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ് ശർമിള രം​ഗത്തുവന്നു. ല‍ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ശർമിള ആവശ്യപ്പെട്ടു.

160 മുതൽ 180 ഗ്രാം വരെ ഭാരമുള്ള 3.5 ലക്ഷം ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ദിവസേന വിറ്റഴിക്കുന്നത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയിൽ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോ​ഗിക്കുന്നത്. 1715 ഓഗസ്റ്റ് 2-നാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത്.

Continue Reading

india

കോണ്‍ഗ്രസിനുള്ള സര്‍ട്ടിഫിക്കറ്റ് പിന്നീട്, നിങ്ങള്‍ നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ കുറിച്ച് ചിന്തിക്കൂ; നദ്ദയോട് ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെ ജീവന്‍ ഭരണകക്ഷിയായ ബി.ജെ.പി അപകടത്തിലാക്കുന്നത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഭീഷണികളില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ജയറാം രമേശിന്റെ തുറന്ന കത്ത്.

പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കിയതില്‍ കോണ്‍ഗ്രസ് ഞെട്ടിയെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ പുലര്‍ത്തുന്ന പ്രധാനമന്ത്രിയുടെ നിലപാടും മൗനവും ഭീഷണിയാണെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ നേതാക്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നതിന് മുന്നോടിയായി, നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ആദ്യം ചിന്തിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് നിങ്ങളുടെ പൂര്‍വികരാണെന്നും ജയറാം രമേശ് കേന്ദ്രത്തോട് പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി മുന്നിട്ടിറങ്ങിയവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഈ പ്രതിബദ്ധത ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടി നിലകൊണ്ടവരാണ് തങ്ങള്‍. കോണ്‍ഗ്രസ് അനുയായികള്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണെന്നും ജയറാം രമേശ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൂടെ വിദ്വേഷം, വര്‍ഗീയത, വൈരാഗ്യം തുടങ്ങിയവയുടെ മാസ്റ്റര്‍ ക്ലാസുകള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ കൂട്ടാളികള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതില്‍ അതിശയിക്കാനില്ലെന്നും ജയറാം രമേശ് പരിഹസിച്ചു. ഗൗരവമായ ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിയുന്നില്ല, ജെ.പി. നദ്ദയിലൂടെ മറുപടി നല്‍കിയ നീക്കം അഹങ്കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന് ലഭിച്ച മുഴുവന്‍ കത്തുകള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയിരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രാറ്റ്‌സുകളെയും ജനങ്ങളെയും അദ്ദേഹം നിരന്തരം കേട്ടിരുന്നു. എന്നാല്‍ സ്വയം പ്രഖ്യാപിത ദൈവങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തരാണെന്നാണ് കരുതുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading

Trending