Connect with us

kerala

മഞ്ഞ കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ് വിതരണം 9 മുതല്‍

Published

on

തിരുവനന്തപുരം: മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.

ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം തുടങ്ങും. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും.

kerala

കേരളാ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍

2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ.

Published

on

2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലുമായി 138 പരീക്ഷാ കേന്ദ്രങ്ങള്‍ സജീകരിച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് കോഴ്സിനു 97,759 വിദ്യാര്‍ഥികളും, ഫാര്‍മസി കോഴ്സിനു 46,107 വിദ്യാര്‍ഥികളും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്‍ജിനിയറിങ് പരീക്ഷ 23 നും, 25 മുതല്‍ 29 വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5 വരെ നടക്കും. ഫാര്‍മസി പരീക്ഷ 24 ന് 11.30 മുതല്‍ 1 വരെയും (സെഷന്‍ 1) ഉച്ചയ്ക്ക് 3.30 മുതല്‍ വൈകുന്നേരം 5 വരെയും (സെഷന്‍ 2) 29 ന് രാവിലെ 10 മുതല്‍ 11.30 വരെയും നടക്കും.

വിദ്യാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡ് കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി., ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, വിദ്യാര്‍ഥി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കരുതണം. അഡ്മിറ്റ് കാര്‍ഡുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ (www.cee.kerala.gov.in) ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 -2525300, 2332120, 2338487

 

 

Continue Reading

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

kerala

വിനയംകൊണ്ടസൗമ്യമായ ഇടപെടല്‍കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വ്വ നേതാക്കളില്‍ മുന്‍നിരയിലുള്ളയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ: സാദിഖലി തങ്ങള്‍

Published

on

വിനയംകൊണ്ടും സൗമ്യമായ ഇടപെടൽകൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന അപൂർവ്വ നേതാക്കളിൽ മുൻനിരയിലുള്ളയാളായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തെ വത്തിക്കാനിൽ സന്ദർശിച്ചത്. പക്ഷെ അന്നദ്ദേഹം ചൊരിഞ്ഞ സ്നേഹവും മൃദുഭാവവും ഇന്നുമുള്ളിൽ തങ്ങിനിൽക്കുന്നുണ്ട്. രണ്ട് മണിക്കൂറോളം സമയമാണ് അദ്ദേഹത്തോടൊപ്പം ചെലവഴിച്ചത്.

ചടങ്ങിനെത്തിയ വലിയ ആൾകൂട്ടത്തെ മുഴുവൻ വ്യക്തിപരമായി അഭിവാദ്യം ചെയ്യാൻ അദ്ദേഹം സമയം കണ്ടെത്തി. അനാരോഗ്യമോ, ക്ഷീണമോ ആ മുഖത്തുനിന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ഓരോരുത്താരോടുമുള്ള സമീപനം. സാഹോദര്യവും മാനവികതയും സ്നേഹവുമായിരുന്നു അദ്ദേഹത്തിൽ തുളുമ്പിനിന്നിരുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് മാത്രമല്ല, മുഴുവൻ മനുഷ്യർക്കും വരും തലമുറക്കും ജീവിതത്തിൽ പകർത്താനുള്ള ജീവിതപാഠവും, സന്ദേശവും ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നത്. നൽകിയ ഓർമകൾക്കും സ്നേഹത്തിനും നന്ദി.- തങ്ങൾ പറഞ്ഞു.

Continue Reading

Trending