Connect with us

india

രാജ്യത്തെ നടുക്കി ഒഡീഷ ട്രെയിന്‍ അപകടം; മരണം 237 കവിഞ്ഞു, 900ലേറെ പേര്‍ക്ക് പരിക്ക്, മരണസംഖ്യ സംഖ്യ ഉയര്‍ന്നേക്കും

Published

on

രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം. മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 237  ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ  യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. രണ്ട് സ്റ്റേഷനുകള്‍ കഴിഞ്ഞ് ബാലസോറിലെത്തിയ ട്രെയിനിന്റെ പിന്നീടുള്ള കുതിപ്പ് ദുരന്തത്തിലേക്കായിരുന്നു. വേഗത്തില്‍ കുതിച്ച ട്രെയിന്‍ ബഹനാഗ സ്റ്റേഷന് സമീപം പാളം തെറ്റി. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

അപകടത്തിൽ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം.  റിസർവ് ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ എല്ലാം എടുത്തതായും ഇവ ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടാണെന്നും റെയിൽവെ വ്യക്തമാക്കി.

india

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്

Published

on

മധ്യപ്രദേശിലെ ജബൽപൂരിൽ സോംനാഥ് എക്‌സ്പ്രസ്‌ ട്രെയിൻ പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇൻഡോറിൽ നിന്ന് വന്ന ട്രെയിൻ ജബൽപൂർ സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്താനിരിക്കെയാണ് രണ്ട് കോച്ചുകൾ പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് വീണ്ടും മറ്റൊരുപകടം. ആഗസ്റ്റ് 17ന് അഹമ്മദാബാദ്-വാരണാസി സബർമതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് കാൺപൂർ സ്റ്റേഷന് സമീപം പാളം തെറ്റിയത്.

Continue Reading

crime

സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലക്കിയ പാനിയം നല്‍കി കൊലപ്പെടുത്തും; ആന്ധ്രയേ വിറപ്പിച്ച സീരിയല്‍ കില്ലര്‍ സ്ത്രീകള്‍ അറസ്റ്റില്‍

മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു

Published

on

അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ സ്വദേശിയായ രജനി (40) മഡിയാല സ്വദേശിയായ വെങ്കട്ടേശ്വരി (32), ഗുല്‍റ സ്വദേശിയായ രമണമ്മ (60) എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളും ഒരുപുരുഷനുമുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് താമസിയാതെ മരിക്കുകയും അതിനുശേഷം അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്. മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്ന് പോലീസ് പറയുന്നു .

സ്വര്‍ണ്ണാഭരണങ്ങളോ പണമോ കൈവശമുള്ളവരെയാണ് പ്രതികള്‍ ലക്ഷ്യമിടുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവര്‍ക്ക് സനൈഡ് കലര്‍ന്ന പാനിയം നല്‍കുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പാനിയം കുടിച്ച ശേഷം താമസിയാതെ ഇരകള്‍ മരിക്കും, പിന്നാലെ അവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയാണ് പ്രതികളുടെ രീതി.

Continue Reading

india

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്

Published

on

ഷീരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച  പുനഃരാരംഭിക്കും. ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രജർ എത്തിക്കുമെന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനിയാണ് ഡ്രഡ്ജ്ജിംഗ് നടത്തുക. ഓഗസ്റ്റ് പതിനാറിനാണ് അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്.

ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയിൽനിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ ഈ ഡ്രജറിന് സാധിക്കും. ഗോവയിൽനിന്നു ഡ്രജർ കൊണ്ടു വരാൻ ഉള്ള ചെലവ് പൂർണമായും കർണാടക സർക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അർജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നൽകിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending