Connect with us

local

ശ്രദ്ധേയമായി അജ്മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഇഷ്ഖെ മുബാറക്ക്

Published

on

അജ്മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഇഷ്ഖെ മുബാറക്ക് എന്ന സൗഹൃദ സ്നേഹ സംഗമം ജനപങ്കാളിത്തവും സംഘാടന മികവ്കോണ്ടും ശ്രദ്ധേയമായി വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി പങ്കെടുത്ത പരിപാടി അജ്മാൻ കെ.എം.സി.സി പ്രസിഡണ്ട് സൂപ്പിസാഹിബ് പാതിരപ്പറ്റ ഉദ്ഘാടനം നിര്‍വഹിച്ചു , സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ കൂരിയാട്, സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് റസാഖ് വെളിയങ്കോട്, ആശംസാപ്രസംഗം നിര്‍വഹിച്ചു. സലാം വലപ്പാട്,അബൂബക്കർ കുറുപ്പത്ത്,അസീസ് പാലക്കാട്, അഷ്റഫ് നീർച്ചാൽ, ഇസ്മായിൽ എമറൈറ്റ്, ശാഫി, സിറാജ് വേളം സാഹുൽ, മൻസൂർമങ്കട,ഹാഷിം,റഫീഖ്ബുസ്താൻ തുടങ്ങിയ കെ.എം.സി.സി നേതാക്കൾ സമന്തിച്ചു, അജ്മാൻ മലപ്പുറം ജില്ലാകെ.എം.സി.സി പ്രസിഡന്റ് നാസർ കോട്ടരത്ത് അദ്ധ്യക്ഷത വഹിച്ചു, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ കാരാതോട് സ്വാഗതവും,ജില്ല ട്രഷറർ ലത്തീഫ് ടി എൻ പുരം ഖിറാഅത്തും,പരിപാടിയുടെ കോഡിനേറ്റർ കോമു ചോലക്കുണ്ട് നന്ദിയും പറഞ്ഞു . തുടർന്ന് കെഎംസിസി കലാകാരന്മാരെ അണി നിരത്തി അജ്‌മാൻ മലപ്പുറം ജില്ലാ കെഎംസിസി യുടെ ഹരിത കലാ വേദി സംഘടിപ്പിച്ച അനസ് പള്ളികണ്ടിയും,നിഷാദ് കൊക്കൂരും നയിച്ച ഇശൽ വിരുന്ന് ആലാപാന മാധുര്യം കോണ്ട് ശ്രദ്ധേയമായി അൽ തമാം കൺവെൻഷൻ സെനറ്ററിൽ വെച്ച് നടന്ന പരിപാടി വൻ വിജയമായി, നാസർ അൽ തമാം, സൈനുൽആബിദ്, അഫ്സാർ സി പി,MVA മുനീർ,ബൻഷാദ്, കബീർ, തുടങ്ങിയ നേതാക്കളുടെ നേത്രത്വപരമായ പങ്കുവഹിച്ചു.

kerala

പനി ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Published

on

പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്‍റെ മകൻ സഹസ്രനാഥ് (12) ആണ് മരിച്ചത്.

പനി ബാധിച്ച് കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

വാടാനപ്പള്ളി ജി.എഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഹരി.

Continue Reading

kerala

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ്

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

Continue Reading

local

വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Published

on

കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില.

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്.

രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാൻ കാരണം.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക്‌ വില 400-600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി. ഊട്ടി, കൊടൈക്കനാൽ മേഖലയിൽനിന്നുള്ള വലുപ്പം കൂടിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. കർഷകർ നേരിട്ട് വാങ്ങുകയാണ് പതിവ്.

മേട്ടുപ്പാളയത്തുനിന്ന്‌ ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാൽ ഇതിന് വിൽപ്പനയില്ല. ചെറിയ ശതമാനം കർഷകർ മാത്രമാണ് ഇത് വിൽക്കുന്നത്. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ലെന്ന് കർഷകരും മൊത്ത വ്യാപാരികളും പറയുന്നു.

Continue Reading

Trending