Connect with us

kerala

നിപ പേടി വേണ്ട; യുവതിക്ക് മഷ്തിക്ക ജ്വരം

ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Published

on

കുറ്റിപ്പുറം : നാട്ടുകാരെ മണിക്കൂറുകൾ മുൾമുനയിലാക്കിയ നിപ പേടിക്ക് ആശ്വാസം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 കാരിക്കാണ് പരിശോധനയിൽ രോഗം നിപ അല്ലന്ന് സ്ഥിതീകരിച്ചത്. ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയ തേടിയ യുവതിക്ക് നിപ ആണെന്ന സംശയത്തിലെത്തുകയായിരുന്നു. ഇത് കാട്ട് തീ പോലെ പടർന്നു. ഇത് നാട്ടുകാരെ ആശയിലാക്കിയിരുന്നു. എന്നാൽ ഇന്ന് (ശനി) ആശുപത്രി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലും ടെസ്റ്റിലുമെല്ലാം രോഗം മഷ്തിക ജ്വരമാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിക്ക് തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നടത്തി വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കേസ്; ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും

തസ്ലീമയെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

നേരത്തെ, ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.

തുടര്‍ന്ന് തസ്ലീമയുടെ ഭര്‍ത്താവ് സുല്‍ത്താനെയും എക്‌സൈസ് പിടികൂടിയിരുന്നു. തമിഴ്നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് സുല്‍ത്താനെ പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു സുല്‍ത്താന്‍.

Continue Reading

kerala

എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശിപാര്‍ശ

ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെ വീണ്ടും വിശിഷ്ട സേവാ മെഡലിനായി സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത് ഡിജിപി. ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

നേരത്തെ, ഐബി റിപ്പോര്‍ട്ട് അജിത്കുമാറിന് എതിരായ സാഹചര്യത്തില്‍ രാഷ്ട്രപതിയുടെ മെഡലിനായി സംസ്ഥാനം സമര്‍പ്പിച്ച ശിപാര്‍ശ നാല് പ്രാവശ്യം കേന്ദ്രം തള്ളിയിരുന്നു. അജിത് കുമാര്‍ ഡിജിപി സ്ഥാനകയറ്റത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ശുപാര്‍ശ. അജിത്കുമാറിന് ഇതുവരെ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിട്ടില്ല. ഇത് കിട്ടുന്നതിനായാണ് ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ഈ പശ്ചാതലത്തിലാണ് വിശിഷ്ട സേവനത്തിനുള്ള ഡിജിപിയുടെ ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ലഭിച്ചത്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നല്‍കുന്നതാണ് വിശിഷ്ട സേവാ മെഡല്‍. അതേസമയം, കേന്ദ്രത്തിന് ശിപാര്‍ശ സമര്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Continue Reading

kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; പ്രവേശനോത്സവം ആലപ്പുഴയില്‍

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് യൂണിഫോമും അരിയും വിതരണം ചെയ്യും.

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍ നടക്കുമെന്നും അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂര്‍ത്തിയാക്കും.

Continue Reading

Trending