X

‘ചൈനയില്‍നിന്ന് ചില്ലിക്കാശ് സ്വീകരിച്ചിട്ടില്ല, കേസ് കെട്ടിച്ചമച്ചത്’ : പ്രബീര്‍ പുര്‍കായസ്ത

തനിക്കെതിരെ ചുമത്തിയത് വ്യാജ കേസാണെന്നും ചൈനയില്‍നിന്ന് ചില്ലിക്കാശു പോലും സ്വീകരിച്ചിട്ടില്ലെന്നും തീവ്രവാദ വിരുദ്ധ വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ത. തനിക്കുനേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പ്രബീര്‍ പുര്‍കായസ്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

അറസ്റ്റിനെയും പൊലീസ് കസ്റ്റഡിയില്‍വിട്ട വിചാരണക്കോടതിയുടെ തീരുമാനത്തേയും ചോദ്യംചെയ്തുകൊണ്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കുറ്റാരോപിതര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും പറഞ്ഞു. അറസ്റ്റു ചെയ്യുമ്പോള്‍, ചെയ്ത കുറ്റമെന്താണെന്നു പോലും പൊലീസ് പറഞ്ഞിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തിലാണു വിചാരണക്കോടതി കുറ്റാരോപിതരെ റിമാന്‍ഡു ചെയ്തതെന്നും സിബല്‍ വ്യക്തമാക്കി.

അന്വേഷണ ഏജന്‍സിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കേസിന്റെ ഗൗരവം കണക്കിലെടുത്ത് അറസ്റ്റിലായവരെ വിട്ടയക്കരുതെന്ന് കോടതിയില്‍ പറഞ്ഞു. കുറ്റാരോപിതര്‍ ചൈനക്കാരന് അയച്ച ഇമെയിലില്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിനെയും അരുണാചലിനെയും കുറിച്ചു പരാമര്‍ശമുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കുന്ന കേസാണിതെന്നും തുഷാര്‍ മേത്ത പറഞ്ഞു.

 

webdesk14: