Connect with us

india

പുതുവത്സര ആഘോഷം; പരിശോധന കർശനമാക്കാൻ ആർടിഒ

ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.

Published

on

പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. പുതുവത്സര രാത്രിയിലടക്കം പരിശോധന കർശനമാക്കാൻ ആർടിഒ സി.വി.എം.ഷരീഫ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.

മദ്യപിച്ചോ മൊബൈൽ ഫോൺ ഉപയോഗിച്ചോ വണ്ടിയോടിക്കൽ, അമിതവേഗം, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നിവയ്ക്ക് പിഴ ചുമത്തുന്നതിനു പുറമേ ലൈസൻസും റദ്ദാക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാക്കും. മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ ബാധിക്കുന്ന രീതിയിൽ വർണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.

 ‘അപകടരഹിത  മലപ്പുറം’ ലക്ഷ്യം:

പുതുവർഷത്തിൽ ‘അപകടരഹിത മലപ്പുറം’ യാഥാർഥ്യമാക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമാനുശാസനകൾ ജീവിതത്തിന്റെ ഭാഗമാക്കിയാലേ അതു നേടാനാകൂ. മക്കളും മറ്റുള്ളവരും അപകടത്തിൽപെടാതിരിക്കാൻ കുട്ടികൾക്ക് വാഹനം കൊടുക്കാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കടല്‍ത്തീര ഖനനം; ടെന്‍ഡറുകള്‍ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിക്ക് കത്തയച്ചു

ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

Published

on

കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ, നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത്. ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.

‘ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു.

എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം’ എന്ന് രാഹുൽ കത്തിൽ പറയുന്നു. ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

2023ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്.

സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

നിലവിൽ കടൽ ഖനനത്തിനായി 13 ഓഫ്‌ഷോർ ബ്ലോക്കുകൾക്ക് ലൈസൻസ് നൽകുന്നതിനായാണ് ഖനി മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. തീരദേശവാസികളോട് കൂടിയാലോചിക്കാതെയും സാമൂഹിക-സാമ്പത്തിക ആഘാതം വിലയിരുത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബിൽ (എം.എം.എൽ) നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ, പ്രത്യേകിച്ച് കൊല്ലത്ത് കടൽത്തീര ഖനനം മത്സ്യ വിഭവത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രം 11 ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നുണ്ട്. ഖനനം, തീരദേശ ആവാസവ്യവസ്ഥയുടെ മണ്ണൊലിപ്പ് ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്; ‘പാർലമെൻ്ററി സമിതിയുടെ തീരുമാനം ഏകപക്ഷീയം’

Published

on

ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാർലമെൻ്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മതസൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.

Continue Reading

Trending