Connect with us

More

ഓണം ഓഫറിലെ പുതുമ നമ്മളോണം ഇമേജിൽ

Published

on

മലബാറിലെ mobile, laptop and electronics രംഗത്തെ പ്രമുഖ retail സ്ഥാപനമായ image mobiles and computers ലെ ഇത്തവണത്തെ ഓണം ഓഫറുകൾ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

മൊബൈലുകളും ലാപ്ടോപ്പുകളും purchase നടത്തുമ്പോൾ കസ്റ്റമേഴ്സിന് നൽകുന്ന സമ്മാനങ്ങൾ അവരുടെ വീട്ടിലേയ്ക്കാവശ്യമുള്ള product കൾ അവരുടെ ഇഷ്ട്ടാനുസരണം തെരെഞ്ഞെടുക്കാൻ നൂറിൽ പരം product കളാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ image mobiles and computers ൽ നിന്നും മൊബൈലുകളും ലാപ്ടോപ്പുകളും വാങ്ങിയാൽ display പൊട്ടിയാൽ ഫ്രീയായി മാറ്റിത്തരുന്ന sales package ഉം രണ്ട് വർഷ വാറന്റിയും 8000 രൂപ മുതലുള്ള എല്ലാ product കൾക്കും EMI സൗകര്യവും ഇമേജിൽ കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്.

ഇമേജിന്റെ ഓഫറുകളിലെ പുതുമയും സ്വീകാര്യതയുമാണ് image mobiles ന്റെ outlet കളിൽ ഈ അടുത്ത ദിവസങ്ങളിലായി കാണുന്ന വൻ ജനത്തിരക്ക്.

അന്വേഷണങ്ങള്‍ക്ക്: +91 9072390009

india

നവാസ് കനി എം.പി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

on

തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്‌ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്.

രാമനാഥപുരത്ത്‌നിന്നുള്ള മുസ്‌ലിംലീഗിന്റെ പാർലമെന്റ് അംഗമാണ് നവാസ് കനി. 2019 മുതൽ ലോക്‌സഭാംഗമാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവത്തെയാണ് രാമനാഥപുരത്ത് നവാസ് കനി തോൽപിച്ചത്.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം’: ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു; കിടപ്പാടത്തിന് വേണ്ടി നീണ്ട കാത്തിരിപ്പുമായി ആയിരങ്ങള്‍

ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്

Published

on

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.

ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.

Continue Reading

Trending