EDUCATION
‘കേരളത്തില്‍ നീറ്റ് ജിഹാദ്’; ഉന്നത വിജയം നേടിയ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ചിത്രം പങ്കുവെച്ച് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം
കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്.
 
																								
												
												
											കേരളത്തില്‍ നിന്ന് നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ബി.ജെ.പി അനുകൂല ഗ്രൂപ്പുകളുടെ വര്‍ഗീയ പ്രചരണം. കേരളത്തില്‍ നീറ്റ് ജിഹാദെന്ന ഹാഷ്ടാഗിലാണ് ഇവര്‍ എക്സില്‍ ഉള്‍പ്പടെ പ്രചരണം നടത്തുന്നത്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ ഇവരാണെന്ന അടിക്കുറിപ്പോടെയാണ് തെറ്റായ പ്രചരണം നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച മുസ്ലിങ്ങളുടെ പദ്ധതിയാണെന്നും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നുണ്ട്.
മലപ്പുറം ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററായ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിജയിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളടങ്ങിയ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പി അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നീറ്റ് പരീക്ഷ വിജയിച്ചവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്നും പോസ്റ്റുകളില്‍ എടുത്ത് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ സ്ഥാപനം രംഗത്തെത്തി.
पेपर लीक के लाभार्थी/टॉपरों की सूची में केवल फ़ोटो देखें।
इसे आप भी #परिक्षा_जिहाद ही कहेंगे। #NEET pic.twitter.com/icSe64FoDp
— Dr. Suresh Chavhanke “Sudarshan News” (@SureshChavhanke) July 4, 2024
‘നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പരസ്യമാണ് നല്‍കിയത്. മുസ്ലിം, ഹിന്ദു വിഭാഗത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ മതങ്ങളില്‍ നിന്നും ഞങ്ങളുടെ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ കൂടുതലും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ ഇതിനെ ചിലര്‍ ചേര്‍ന്ന് നീറ്റ് അഴിമതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് തെറ്റായ ആരോപണമാണ്,’ യൂണിവേഴ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍ പറഞ്ഞു.
വ്യാജ പ്രചരണത്തിനെതിരെ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുദര്‍ശന്‍ ടിവിയുടെ മേധാവിയും ഹിന്ദുത്വ പ്രവര്‍ത്തകനുമായ സുരേഷ് ചവാന്‍കെയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഗുണം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതില്‍ നിന്ന് മനസിലാകുമെന്നും നീറ്റ് ജിഹാദ് എന്ന ഹാഷ് ടാഗില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ചവാന്‍കെ പറഞ്ഞു.
 
														തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് അഞ്ചു മുതല്‍ 30 വരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും. എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 3000 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കുക.
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ആറു മുതല്‍ 28 വരെയും നടക്കും.
EDUCATION
യു.ജി.സി നെറ്റ് 2025 ഡിസംബര്‍ സെഷന്; അപേക്ഷ നവംബര്‍ ഏഴുവരെ
ശാസ്ത്ര ഇതര വിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത പരീക്ഷയായ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 ഡിസംബര്‍ സെഷന് അപേക്ഷ ക്ഷണിച്ചു.
 
														ശാസ്ത്ര ഇതര വിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്(ജെ.ആര്‍.എഫ്), അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, പിഎച്ച്.ഡി പ്രവേശനം എന്നിവക്കുള്ള യോഗ്യത പരീക്ഷയായ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് 2025 ഡിസംബര്‍ സെഷന് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. നവംബര്‍ ഏഴ് ആണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി.
മൂന്ന് കാറ്റഗറികളിലായാണ് അപേക്ഷകരെ പരിഗണിക്കുക.
1. കാറ്റഗറി 1-ജെ.ആര്‍.എഫിനും അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനും
2. കാറ്റഗറി 2-അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും
3. കാറ്റഗറി 3-പിഎച്ച്.ഡി പ്രവേശനത്തിന് മാത്രം.
കാറ്റഗറി 1ന് അര്‍ഹത നേടുന്നവര്‍ക്ക് പിഎച്ച്.ഡി പ്രവേശനത്തിനും അര്‍ഹതയുണ്ട്. അങ്ങനെയുള്ളവര്‍ യു.ജി.സി വ്യവസ്ഥകള്‍ പ്രകാരമുള്ള ഇന്റര്‍വ്യൂ അഭിമുഖീകരിക്കണം.
കാറ്റഗറി രണ്ടില്‍ യോഗ്യത നേടുന്നവര്‍ക്ക് ജെ.ആര്‍.എഫ് അര്‍ഹത ഉണ്ടായിരിക്കില്ല.
കാറ്റഗറി 2,3 എന്നിവ യു.ജി.സി നെറ്റ് യോഗ്യത, പിഎച്ച്.ഡി പ്രവേശനത്തിനുള്ള സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകള്‍ക്ക് പകരമുള്ള പ്രവേശന പരീക്ഷയായി പരിഗണിക്കും.
നാലുവര്‍ഷ ബിരുദക്കാര്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് അര്‍ഹത ഉണ്ടാകില്ല.
ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസ് കവിയരുത്. 2025 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. വനിതകള്‍ക്കും ഗവേഷണ പരിചയമുള്ളവര്‍ക്കും അഞ്ചുവര്‍ഷം വരെ പ്രായപരിധിയില്‍ ഇളവുണ്ട്. എന്നാല്‍ അസിസ്റ്റന്റ് പ്രഫസര്‍ അര്‍ഹതക്കും പിഎച്ച്.ഡി പ്രവേശനത്തിനും അപേക്ഷിക്കാന്‍ പ്രായപരിധി ഇല്ല.
ഡിസംബര്‍ 31 മുതല്‍ ജനുവരി ഏഴുവരെയാണ് പരീക്ഷനടക്കുക. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. മൂന്നുമണിക്കൂറാണ് പരീക്ഷാ ദൈര്‍ഘ്യം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഇല്ല.
ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ ഏഴ് രാത്രി 11.50 വരെയാണ് അപേക്ഷ അയക്കാനുള്ള സമയം. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് അപേക്ഷ ഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷയിലെ പിശകുകള്‍ തിരുത്താന്‍ നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും.
Education
പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
 
														തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.
- 
																	   Film2 days ago Film2 days agoദിലീപ് ചിത്രം ‘ഭഭബ’യില്‍ നിന്ന് ഷാന്‍ റഹ്മാന് പിന്മാറിയോ?; ചര്‍ചചെയ്ത് സോഷ്യല്‍ മീഡിയ 
- 
																	   kerala3 days ago kerala3 days agoസ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്: ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 150 രൂപ കുറഞ്ഞു 
- 
																	   kerala3 days ago kerala3 days agoകാറിനും വീടിനും തീ വെച്ച് ആത്മഹത്യാശ്രമം; ആക്രമണത്തിന് കാരണം സാമ്പത്തിക തര്‍ക്കം 
- 
																	   crime1 day ago crime1 day agoകാറില്‍ സ്കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍ 
- 
																	   News3 days ago News3 days agoഗസ്സയില്‍ ആക്രമണം തുടരാന്‍ ഉത്തരവിട്ട് നെതന്യാഹു; ആകാശങ്ങളില്‍ വീണ്ടും ഇസ്രാഈലി ഡ്രോണുകള്‍ 
- 
																	   kerala2 days ago kerala2 days agoകൊച്ചി വിമാനത്താവള റെയില്‍വേ സ്റ്റേഷന്; അനുമതി നല്കി കേന്ദ്ര റെയില്‍വേ ബോര്‍ഡ് 
- 
																	   kerala2 days ago kerala2 days agoഉച്ചക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് 600 രൂപ കൂടി 
- 
																	   News2 days ago News2 days agoവിക്കിപീഡിയയ്ക്ക് ബദലായി ഇലോണ്‍ മസ്കിന്റെ ‘ഗ്രോക്കിപീഡിയ’; ആദ്യ പതിപ്പ് പുറത്തിറങ്ങി 


 
									 
																	 
									 
																	 
									 
																	 
									 
																	 
									 
																	 
									