Connect with us

india

ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസും കോൺഗ്രസും കൈകോർക്കുന്നു

സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ശ്രീനഗറില്‍ ബുധനാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇരു പാര്‍ട്ടികളും ഒന്നിക്കാന്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തിയിട്ടുണ്ട്. സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ശ്രീനഗറില്‍ ബുധനാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജനമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

കശ്മീര്‍ താഴ്വരയിലെ 12 സീറ്റുകളില്‍ തങ്ങളും ജമ്മു ഡിവിഷനിലെ 12 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ ഒരുവട്ടം കൂടി ചര്‍ച്ച നടക്കുമെന്നും അതില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കൃത്യമായ ധാരണയിലെത്തുമെന്നുമാണ് വിവരം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് മകന്‍ ഉമര്‍ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ താഴേത്തട്ടിലുള്ള ഒരുക്കങ്ങളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് രാഹുലും ഖാര്‍ഗെയും അഭിപ്രായം തേടും. ബി.ജെ.പിക്കും അതിന്റെ നയങ്ങള്‍ക്കും എതിരായ ഏത് പാര്‍ട്ടിയുമായോ വ്യക്തിയുമായോ കൈകോര്‍ക്കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് ജമ്മു-കശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് താരിഖ് ഹമീദ് കരാ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

പത്ത് വര്‍ഷത്തിനു ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 90 സീറ്റുകളിലേക്കായി സെപ്തംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. 2014ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹൽഗാം ഭീകരാക്രമണം; ഭീകരന്‍ ആദിലിന്‍റെ വീട് തകര്‍ത്തു; തിരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം

സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്

Published

on

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.

വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്‍ തോകര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്.

ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
2019ന് ശേഷം നടക്കുന്ന ഏറ്റവും  വലിയ ഭീകരാക്രമണമാണിത്. ഭീകരരില്‍ ചിലര്‍ സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്‍മേട്ടില്‍ വിശ്രമിച്ചിരുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

Continue Reading

india

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Published

on

ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending