Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിന് തുടക്കമായി; ‘മനുഷ്യസ്നേഹികളുടെ മഹാദാനമാണ് രക്തദാനം’: പി.കെ ഫിറോസ്

ജനുവരി 26 മുതൽ ജൂൺ 14 വരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മുളയങ്കാവിൽ വെച്ച് നടന്നു

Published

on

പട്ടാമ്പി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന രക്തദാന ക്യാമ്പയിന് തുടക്കമായി. ‘നൽകാം ജീവൻറെ തുള്ളികൾ’ എന്ന സന്ദേശവുമായി ജനുവരി 26 മുതൽ ജൂൺ 14 വരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ മുളയങ്കാവിൽ വെച്ച് നടന്നു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

മനുഷ്യ ശരീരാവയവയങ്ങളും നിർമിത ബുദ്ധിയും ഉൽപ്പാദിപ്പിച്ചെടുക്കുന്ന എ.ഐ യുഗത്തിൽ വിലക്ക് വാങ്ങാൻ ലഭിക്കാത്തതും കൃത്രിമമായി നിർമിക്കാൻ കഴിയാത്തതുമായ ഒന്നാണ് മനുഷ്യ രക്തമെന്നും ജീവൻ രക്ഷക്ക് വേണ്ടിയുള്ള രക്തദാനം സ്നേഹവും കരുണയും ഉള്ളവർ നൽകുന്ന മഹാദാനമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. ഏതൊരു ജീവകാരുണ്യ പ്രവർത്തനത്തിന്റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യ ജീവന്റെ നിലനിൽപ്പാണ്.

സ്വന്തം ജീവൻ കൊണ്ട് നടത്തുന്ന കാരുണ്യമാണ് രക്തദാനം. ഇത് നിരന്തരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. അഞ്ച് മാസം കൊണ്ട് അരലക്ഷം യുവാക്കൾ മുസ്‌ലിം യൂത്ത് ലീഗ് രക്തദാന കാമ്പയിൽ പങ്കാളിയാകുമെന്നും യൂത്ത് ലീഗ് ഈ മേഖലയിൽ കൂടുതൽ സജീവമാകുമെന്നും ഫിറോസ് പറഞ്ഞു
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ബ്ലഡ്‌ കെയർ ക്യാമ്പയിൻ സംസ്ഥാന കോഡിനേറ്ററുമായ സി.കെ മുഹമ്മദലി പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ്‌ ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അച്ചു രക്തദാന അവബോധനം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ സ്വാഗതം പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ് മുഹമ്മദലി മറ്റാംതടം , മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി.എ ജബ്ബാർ, യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.എം മുസ്തഫ തങ്ങൾ , ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.എസ് അലി അസ്ഗർ, കുലുക്കല്ലൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം. സൈതലവി മാസ്റ്റർ, നൗഷാദ് വെള്ളപ്പാടം സി.ടി സൈദ്ഇബ്രാഹിം, സി അബ്ദുൽസലാം , ടി.പി ഹസൻ, റഷീദ് കൈപ്പുറം, സുഹൈൽ കുലുക്കല്ലൂർ, റിയാസ് പപ്പടപ്പടി പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മാടാല മുഹമ്മദലി, ഇഖ്ബാൽ ദുറാനി, നൗഫൽ കളത്തിൽ, ഉനൈസ് മാരായമംഗലം, അബ്ബാസ് ഹാജി, ഉണ്ണീൻ ബാപ്പു, ഹനീഫ കൊപ്പം, ഷബീർ തോട്ടത്തിൽ, പി.ഇ സാലിഹ്,അഷറഫ് വാഴമ്പുറം, മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വിളയൂർ , പിഎം സൈഫുദ്ധീൻ, പി.കെ.എം ഷഫീഖ് സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ (17) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. വടകര പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനന്യ (17) യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് 6.30 ഓടെയാണ് സംഭവം,

വീട്ടുകാര്‍ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ.

Continue Reading

kerala

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ വീണ്ടും കാട്ടുപോത്തിറങ്ങി

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു

Published

on

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ ഭീഷണിയായി കാട്ടുപോത്തിന്റെ സാന്നിദ്യം. കഴിഞ്ഞ ദിവസങ്ങളിലും മെഡിക്കല്‍ കോളജ് കമ്പോണ്ടില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ കയറി കാട്ടുപന്നി ഭീതി സൃഷ്ടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു.

ഇന്നലെ രാത്രിയൊടെയാണ് മെഡിക്കല്‍ കോളജിന്റെ പ്ലാന്റ് നിര്‍മിക്കുന്ന ഭാഗത്ത് കാട്ടുപോത്ത് എത്തിയത്. ഇതിനു മുന്‍പ് ആശുപത്രി കെട്ടിടത്തിനു മുന്‍പിലും കാട്ടുപോത്ത് എത്തിയിരുന്നു. കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്യമൃഗങ്ങളുടെ ഭീഷണിയും ഈ പ്രദേശങ്ങളിലുണ്ട്.

ദിവസവും മെഡിക്കല്‍ കോളജിലേക്ക് നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. നിരവധി സ്ഥാപനങ്ങളും വീടുകളും ഉള്ള ഈ മേഖലയില്‍ ഇപ്പോള്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീട്ട് മുറ്റത്ത് വരെ കാട്ടുപോത്തുകള്‍ നിലയുറപ്പിക്കുന്നു. തുടര്‍ച്ചയായി കാട്ടുപോത്തിറങ്ങുമ്പോഴും വനംകുപ്പിന് പ്രശ്‌നപരിഹാരം കാണാന്‍ ആകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

അച്ഛനും അമ്മയും വിഷമിക്കരുതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു

Published

on

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. കുട്ടിയെ രാവിലെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കില്‍ താന്‍ എന്തെങ്കിലും ആകുമായിരുന്നു. കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നു. സിനിമയില്‍ കാണുന്നതുപോലെ കൂട്ടുകാര്‍ വലിയ ആള്‍ക്കാര്‍ ആകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്

ഇന്നലെ രാത്രിയില്‍ ദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് ദര്‍ശന്‍. പ്ലസ് വണ്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ദര്‍ശന്‍.

Continue Reading

Trending