Connect with us

india

ഇഫ്താര്‍ സംഘടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികളെ പുറത്താക്കണം; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Published

on

ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദിക് കോളേജ് കാമ്പസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കഴിഞ്ഞ ദിവസം ഏതാനും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കോളേജ് മൈതാനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.

പുറത്തുനിന്നുള്ളവരെ കോളേജിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഹരിദ്വാര്‍ ഒരു ‘ഹിന്ദു മത നഗരമാണെന്നും ഹിന്ദു തീവ്രവാദ സംഘടന അവകാശപ്പെട്ടതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോളേജില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മൂന്ന് ദിവസത്തിനകം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ കോളേജില്‍ നിന്നും പിരിച്ചു വിട്ടത്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബൈലോ ചൂണ്ടിക്കാട്ടി ബജ്റംഗ്ദള്‍ ഭാരവാഹി അമിത് കുമാര്‍, ഹരിദ്വാറില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് അഹിന്ദുക്കള്‍ക്ക് വിലക്കുണ്ടെന്ന് വാദിച്ചു. ”ഇസ്ലാമിക് ജിഹാദിന് കീഴില്‍ മതനഗരത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നു. മൂന്ന് ദിവസത്തിനകം കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് പുറത്താക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബജ്റംഗ്ദളിനെ നിര്‍ബന്ധിതരാക്കും,” കുമാര്‍ ഭീഷണിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഡ്മിനിസ്ട്രേറ്റീവ് അനുമതിയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡിസി സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി ലഭിച്ചതായും ഇവര്‍ പറഞ്ഞു.

india

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്‌പേര്‍ പിടിയില്‍

പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

Published

on

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്‌പേര്‍ അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്‌ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.

പാകിസ്താന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.

Continue Reading

india

പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം

ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Published

on

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്‍കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.

Continue Reading

india

ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Published

on

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Trending