ഹാജിമാരുടെ മടക്കയാത്രക്ക് കൂടുതൽ സൗകാര്യം ഏർപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. ഹാജിമാരുടെ ദുരിതയാത്രയിൽ കേന്ദ്രം നേരിട്ട് ഇടപെടണമെന്നും ഏത്രയും വേഗം പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി കേരളത്തിൽ നിന്നുള്ള ജോർജ്ജ് കൂര്യന് നിവേദനം നൽകി.
കേരളത്തിലെ മറ്റെല്ലാ വിമാനത്താവളത്തിലേക്കുമുള്ള ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽ നിന്നും നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം. നിലവിൽ സലാല അടക്കമുള്ള വിമാനത്താവളങ്ങളിൽ കുറച്ച് സമയം ലേ ഓവർ കഴിഞ്ഞാണ് കോഴിക്കോട്ടേക്ക് യാത്ര തുടരുന്നത്. അതുമൂലം യാത്രാ സമയത്തിലും ടിക്കറ്റ് നിരക്കിലും വലിയ മാറ്റമാണുള്ളത്.
ഹജ്ജ് കർമങ്ങൾ കഴിഞ്ഞു വരുന്ന തീർത്താടകരിൽ കൂടുതൽ പേരും പ്രായാധക്യമുള്ളവരും സ്ത്രീകളുമാണെന്നിരിക്കെ കൂടുതൽ പരിഗണന നൽകേണ്ടുന്ന ഒരു വിഭാഗത്തോട് ഇങ്ങനെ വിവേചനം കാണിക്കുന്നത് നീതിയല്ല എന്നും ഉടനെ പരിഹാരം കാണേണ്ടതുണ്ടെന്നും എം.പി അറിയിച്ചു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി വിഷയത്തിന്റെ പ്രാധാന്യം ഫോണിൽ അറിയിച്ച ശേഷമാണ് ഔദ്യോഗികമായി നിവേദനമയച്ചത്.